anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ബി ജെ.പി ചെർപ്പുളശ്ശേരി മണ്ഡലം ദ്വിദിന പഠന ശിബിരത്തിന് തുടക്കമായി

ചെർപ്പുളശ്ശേരി:. ദീനദയാൽ ഉപാധ്യായ പ്രശിക്ഷൺ അഭിയാന്റെ ഭാഗമായി ബി.ജെ.പി ചെർപ്പുളശ്ശേരി മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ദ്വിദിന പഠന ശിബിരത്തിന് തുടക്കമായി. ശിബിരത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഭാരതീയ ജനത ഒബിസി മോർച്ച സംസ്ഥാന പ്രസിഡന്റ് എം. പ്രേമൻ  നിർവ്വഹിച്ചു.
രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഈ പഠന ശിബിരത്തിൽ രാഷ്ട്രീയ-സാമൂഹിക പ്രാധാന്യമുള്ള വിവിധ വിഷയങ്ങളിൽ വിദഗ്ദ്ധർ നയിക്കുന്ന പഠന ക്ലാസുകൾ നടക്കും. ഞായറാഴ്ച വൈകിട്ടോടെ ശിബിരം സമാപിക്കും.
മണ്ഡലം കൺവീനറും ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗവുമായ കെ. ഹരിദാസൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്റ് എം.പി. സതീഷ്കുമാർ, ജില്ല കമ്മിറ്റി അംഗവും നഗരസഭ കൗൺസിലറുമായ പി. ജയൻ, ജില്ല കമ്മിറ്റി അംഗം എ. ശ്രീനാരായണൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ടി. കൃഷ്ണകുമാർ, വിനോദ് കണ്ണാട്ടിൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Spread the News

Leave a Comment