ശ്രീകൃഷ്ണപുരം. ചെർപ്പുളശ്ശേരി ഭാഗത്ത് നിന്നും പാലക്കാട് ഭാഗത്തേക്കും തിരിച്ചും പോകുന്ന വാഹനങ്ങൾ തിരുവാഴിയോട് നിന്നും ശ്രീകൃഷ്ണപുരം SBI ജംഗ്ഷൻ-മണ്ണമ്പറ്റ -,കടമ്പഴിപ്പുറം വഴി തിരിഞ്ഞു പോകേണ്ടതാണ്. ഒറ്റപ്പാലം ഭാഗത്ത് നിന്നും,ശ്രീകൃഷ്ണപുരം/ചെർപ്പുളശ്ശേരി/മണ്ണാർക്കാട് ഭാഗത്തേക്കും തിരിച്ചും പോകുന്ന വാഹനങ്ങൾ ആലുംകുളം ഭാഗത്ത്നിന്നും അടക്കപുത്തൂർ റോഡ്- തിരുവഴിയോട് വഴി തിരിഞ്ഞു പോകേണ്ടതാണ്. ഒറ്റപ്പാലം ഭാഗത്ത് നിന്നും കോങ്ങാട്,കടമ്പഴിപ്പുറം ഭാഗത്തേക്കും തിരിച്ചും പോകുന്ന വാഹനങ്ങൾ പൂക്കോട്ടുകാവ്,നിന്നും പുഞ്ചപ്പാടം വഴി തിരിഞ്ഞു പോകേണ്ടതുമാണ്.