anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

” അമ്മ” കുടുംബസംഗമം 2026

കൊച്ചി : മലയാളചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ 2026 ലെ കുടുംബ സംഗമം കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് കേന്ദ്രമന്ത്രിയും അമ്മയുടെ ഒന്നാമത്തെ മെമ്പറുമായ  സുരേഷ് ഗോപി നിർവ്വഹിച്ചു.Screenshot 20260214 224938 WhatsApp

ചടങ്ങിൽ അമ്മയുടെ പ്രസിഡന്റ്‌  ശ്വേത മേനോൻ അധ്യക്ഷ ആയിരുന്നു. ജനറൽ സെക്രട്ടറി  കുക്കൂ പരമേശ്വരൻ സ്വാഗതം ആശംസിച്ചു.  മോഹൻലാൽ അമ്മയുടെ പുതിയ ഭാരവാഹികളെ അനുമോദിച്ച് സംസാരിച്ചു.മലയാള സിനിമയിലെ തന്നെ
മുതിർന്ന അഭിനേതാവ്  ടി ജി രവിയെ ഓണററി മെമ്പർഷിപ്പ് നൽകി ആദരിച്ചു.
ദാദാ സഹേബ് ഫാൽക്കെ അവാർഡ് ജേതാവായ  മോഹൻ ലാലിനെയും, പദ്മഭൂഷൻ ജേതാവ്  മമ്മൂട്ടിയേയും അമ്മ കുടുംബ സംഗമത്തിൽ ആദരിച്ചു.Screenshot 20260214 225031 WhatsApp

ഫെഫ്ക സംഘടിപ്പിച്ച ക്രിക്കറ്റ് മത്സരത്തിൽ വിജയിച്ച അമ്മയുടെ വനിത ക്രിക്കറ്റ് ടീം നേടിയ ട്രോഫിയും ടി വിയും ക്യാഷ് അവാർഡും ടീം ക്യാപ്റ്റൻ ബീന ആൻ്റണി, ശ്രീ മോഹൻലാലിന്റെ സാന്നിധ്യത്തിൽ അമ്മയ്ക്ക് കൈമാറി
സ്പോർട്സ്, പാചക മത്സരം,തുടങ്ങി മറ്റു വിവിധയിനം കലാപരിപാടികളും അമ്മയുടെ കുടുംബ സംഗമത്തിൽ അരങ്ങേറി.

Spread the News

Leave a Comment