anugrahavision.com

തൂത ഭഗവതി ക്ഷേത്രത്തിലെ കാളവേലാഘോഷം ഇന്ന്

ചെർപ്പുളശ്ശേരി. വള്ളുവനാട്ടിലെ പ്രധാന ദേവീക്ഷേത്രങ്ങളിൽ ഒന്നായ തൂത ഭഗവതി ക്ഷേത്രത്തിലെ കാളവേല ആഘോഷം ഇന്ന് നടക്കും. 50 ലധികം ഇണക്കാളക്കോലങ്ങൾ ഭഗവതിയുടെ കാവിലെത്തി ദർശനം നടത്തി മടങ്ങും. ഗ്രാമത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും വാദ്യമേള ഘോഷങ്ങളോടെ കാളകളെ ക്ഷേത്രത്തിലേക്ക് എത്തിക്കും. കന്നുകാലികളുടെ ഐശ്വര്യത്തിനും ക്ഷേമത്തിനും ഭഗവതി കാവുകളിൽ കാളക്കോലങ്ങളെ എഴുന്നള്ളിക്കുന്ന ഗ്രാമീണ ജനത കാർഷിക സമൃദ്ധിക്കായി നടത്തിയിരുന്നതാണ് കാളവേല. നാളെയാണ് പ്രസിദ്ധമായ പൂരം. ഇതോടെ വള്ളുവനാടൻ കാവുത്സവങ്ങൾക്ക് തിരശ്ശീല വീഴും.

Spread the News
0 Comments

No Comment.