ഓരോ തീരുമാനത്തിനും ഒരു വിലയുണ്ട്…ഓരോ രഹസ്യത്തിനും ഒരു സത്യമുണ്ട് എന്ന് വിളിച്ചോതി ഒരു സാധാരണ ടീമിന്റെ അസാധാരണ യാത്രയുടെ സംഭവ ബഹുലമായ മുഹൂർത്തങ്ങൾ ദൃശ്യവൽക്കരിക്കുന്ന ചിത്രമാണ് “പിവിടി-പ്രൈവറ്റ് ടീം”.കമോൺഡ്രാഏലിയൻ ‘ എന്ന ചിത്രത്തിനു ശേഷം നന്ദ കുമാർ എ പി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന”പിവിടി-
പ്രൈവറ്റ് ടീം”എന്ന
ചിത്രത്തിൻ്റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.
നന്ദ കുമാർ ഫിലിംസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ നന്ദ കുമാർ,കുരിയാകോസ്,സാനി,ആലപ്പി പൊന്നമ്മ,ഷാജി
ജോൺ പോൾ,
അനിൽകുമാർ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രത്തിൻ്റെ
ഛായാഗ്രഹണം ദിലീപ് അലക്കോട് നിർവ്വഹിക്കുന്നു. സംഗീതം-എൻ വൈബ് മ്യൂസിക് സ്റ്റുഡിയോ, എഡിറ്റർ-നന്ദ കുമാർ,പി ആർ ഒ- എ എസ് ദിനേശ്.