anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

മന്ത്രി ഗണേഷ് കുമാറിനെതിരെ രഹസ്യ മൊഴി ചോർന്നതിലെ ഗൂഢാലോചന കേസ് എടുത്ത് അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിയ്ക്ക് പരാതി

കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ മന്ത്രി ഗണേഷ് കുമാറിന്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗം സുധീർ മലയിൽ നല്കിയ രഹസ്യമൊഴി ചോർന്നതിന് പിന്നിലുള്ള ഗൂഢാലോചന കേസ് എടുത്ത് അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിയ്ക്ക് പരാതി.
ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്സിങ് ആണ് ഇത് സംബന്ധിച്ച പരാതി മുഖ്യമന്ത്രിയ്ക്ക് നല്കിയത്.IMG 20251128 WA0224(7)

മന്ത്രി ഗണേഷ് കുമാർ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കള്ളകേസിൽ കുടുക്കുവാൻ പദ്ധതി ഇട്ടെന്ന് രഹസ്യ മൊഴിയിലുണ്ട്. കോടതിയിൽ നല്കിയ രഹസ്യമൊഴി ഉടൻ ചോർന്ന സംഭവം അതീവ ഗൗരവപരമാണ്. ഇതിന് പിന്നിലുള്ള താല്പര്യങ്ങൾ ആസൂത്രിതമാണ്. അതിനാൽ കോടതിയ്ക്ക് നല്കിയ രഹസ്യമൊഴി ചോർന്നതും ഇതിന് പിന്നിലെ അജണ്ടകളും പുറത്ത് വരുവാൻ സംഭവത്തിൽ കേസ് എടുത്ത് അന്വേഷണം നടത്തണമെന്ന് അഡ്വ. കുളത്തൂർ ജയ്സിങ് ആവിശ്യപ്പെട്ടു.

Spread the News

Leave a Comment