anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

രണ്ടാം ദിനം രണ്ടിരട്ടി കളക്ഷനുമായി ജയറാം- കാളിദാസ് ജയറാം ചിത്രം “ആശകൾ ആയിരം”

പ്രേക്ഷകരുടെ പ്രിയപ്പെട്ട ജയറാം, ആശകൾ ആയിരത്തിലെ ഹരിഹരൻ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ഹൃദയങ്ങൾ കീഴടുക്കുന്ന കാഴ്ചയാണ് തിയേറ്ററിൽ കാണുന്നത്. ചിരിപ്പിച്ചും ചിന്തിപ്പിച്ചും പ്രേക്ഷകർ കയ്യടി നൽകി മനസ്സിൽ ചേക്കേറുന്ന ജയറാമിന്റെ ഹരിഹരൻ എന്ന കഥാപാത്രം ഇടക്ക് പ്രേക്ഷകന്റെ കണ്ണ് ഒന്ന് നനയിപ്പിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ പഴയ ജയറാമേട്ടന്റെ തിരിച്ചു കിട്ടിയെന്ന് പ്രേക്ഷകർ ചിത്രം കണ്ട ശേഷം സോഷ്യൽ മീഡിയയിൽ കുറിക്കുമ്പോൾ അക്ഷരാർത്ഥത്തിൽ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് ജയറാം ആശകൾ ആയിരത്തിലൂടെ പ്രേക്ഷകർക്ക് സമ്മാനിച്ചത്.IMG 20260208 WA0072

ആദ്യ ദിനം ലോകവ്യാപകമായി ഒരു കോടിയിൽപ്പരം കളക്ഷൻ നേടിയ ചിത്രം രണ്ടാം ദിനം രണ്ടിരട്ടി കളക്ഷനുമായി മൂന്ന് കോടി രൂപയിലേക്ക് കുതിക്കുകയാണ്. 36.48k ടിക്കറ്റുകളാണ് ഇന്നലെ ബുക്ക് മൈ ഷോയിലൂടെ മാത്രം വിറ്റത്. ജയറാം- കാളിദാസ് ജയറാം കോമ്പോക്ക് ഒപ്പം ഷറഫുദ്ദീന്റെയും ആശ ശരത്തിന്റെയും ഇഷാനി കൃഷ്ണയുടേയും മികച്ച പ്രകടനങ്ങൾ പ്രേക്ഷകരുടെ കയ്യടി നേടുന്നുണ്ട്. കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജയറാമിന്റെ കുടുംബ ചിത്രം ആശകൾ ആയിരം ഈ വർഷത്തെ സൂപ്പർ ഹിറ്റ് ചിത്രമായി വിജയകരമായി മുന്നേറുകയാണ് തിയേറ്ററുകളിൽ.IMG 20260208 WA0070

  1. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ, കൃഷ്ണമൂർത്തി എന്നിവർ ചേർന്നാണ് ആശകൾ ആയിരത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. ജയറാം, കാളിദാസ് ജയറാം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ആശകൾ ആയിരം ഒരു വടക്കൻ സെൽഫിയിലൂടെ മലയാള സിനിമാ പ്രേക്ഷകർക്കു സുപരിചിതനായ ജി. പ്രജിത് ആണ് ആശകൾ ആയിരം സംവിധാനം ചെയ്യുന്നത്. ജൂഡ് ആന്റണി ജോസഫ് ആണ് ആശകൾ ആയിരത്തിന്റെ ക്രിയേറ്റിവ് ഡയറക്‌ടർ.അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണി ജോസഫും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.IMG 20260208 WA0068

ആശകൾ ആയിരത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ ആശാ ശരത്,ഷറഫുദ്ധീൻ, ഇഷാനി കൃഷ്ണ, ആനന്ദ് മന്മഥൻ, അഖിൽ എൻ ആർ ഡി, രമേശ് പിഷാരടി, ദിലീപ് മേനോൻ, സിൻസ് ഷാൻ, രാജേഷ് അഴിക്കോട്, വൈശാഖ് വിജയൻ, അഭിനന്ദ് അക്കോട്, മുകുന്ദൻ, ആനന്ദ് പദ്മനാഭൻ, രഞ്ജിത് ബാലചന്ദ്രൻ, സുധീർ പരവൂർ, നിഹാരിക, ഭാഗ്യ, കുഞ്ചൻ, ഷാജു ശ്രീധർ, റാഫി, സുരേഷ് കുമാർ മറ്റു യുവപ്രതിഭകളും ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആശകൾ ആയിരത്തിന്റെ കോ- പ്രൊഡ്യൂസേഴ്‌സ്: ബൈജു ഗോപാലൻ, വി സി പ്രവീൺ എന്നിവരാണ്. ആശകൾ ആയിരം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ഡിസ്ട്രിബൂഷൻ പാർട്ട്നറായ ഡ്രീം ബിഗ് ഫിലിംസും ഓവർസീസ് വിതരണം ഫാർസ് ഫിലിംസുമാണ് നിർവഹിക്കുന്നത്.

ആശകൾ ആയിരം ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇവരാണ്. ഡി ഓ പി : സ്വരൂപ് ഫിലിപ്പ്, പ്രോജക്റ്റ്ഡിസൈനർ :ബാദുഷാ.എൻ.എം, മ്യൂസിക് ആൻഡ് ഒറിജിനൽ സ്കോർ : സനൽ ദേവ്, എഡിറ്റർ : ഷഫീഖ് പി വി, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, കോസ്റ്റ്യൂം ഡിസൈനർ : അരുൺ മനോഹർ, കൊറിയോഗ്രാഫി : സ്പ്രിംഗ്, സൗണ്ട് ഡിസൈൻ : സിങ്ക് സിനിമ, സൗണ്ട് മിക്സിങ് : ഫസൽ എ ബക്കർ, ട്രയ്ലർ കട്ട്സ് : ലിന്റോ കുര്യൻ, ഗാനരചന : മനു മഞ്ജിത്, ഹരിനാരായണൻ, പ്രൊഡക്ഷൻ കൺട്രോളർ : സക്കീർ ഹുസൈൻ, മേക്കപ്പ് : ഹസ്സൻ വണ്ടൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : ബേബി പണിക്കർ,വി എഫ് എക്സ് : കോക്കനട്ട് ബഞ്ച്, ഡി ഐ : കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ് : ശ്രീക് വാര്യർ, ,സ്റ്റിൽസ് : ലെബിസൺ ഗോപി,പബ്ലിസിറ്റി ഡിസൈൻ: യെല്ലോ ടൂത്ത്, പി ആർ ഓ : പ്രതീഷ് ശേഖർ.

Spread the News

Leave a Comment