ചെർപ്പുളശ്ശേരി. ഉത്സവനിറവിൽ പുത്തനാൽക്കാവിൽ അമ്മയെ ദർശിക്കാനായി നൂറുകണക്കിന് ഭക്തരാണ് ക്ഷേത്രനടയിൽ എത്തിക്കൊണ്ടിരിക്കുന്നത്. പന്ത്രണ്ടാം തീയതി നടക്കുന്ന കാളവേലയും, തൊട്ടടുത്ത ദിവസം നടക്കുന്ന താലപ്പൊലിയും ദിവസേന നടക്കുന്ന തോൽപ്പാവക്കൂത്തും ഉത്സവത്തിന്റെ മുഖ്യ ആകർഷണമാണ്. ഇന്നത്തെ കൂത്ത് വഴിപാട് എസ് കെ ബ്രദേഴ്സ് പുത്തൻവീട് വകയാണ്
വിശേഷാൽ പരിപാടികൾക്ക് പുറമേ അന്നദാനവും നടത്തിയാണ് എസ് കെ ബ്രദേഴ്സ് വർഷങ്ങളായി ഇവിടെ കൂത്ത് വഴിപാടായി ചെയ്യുന്നത്. ഇനിയുള്ള ദിവസങ്ങൾ ക്ഷേത്രത്തിൽ ഭക്തജന തിരക്ക് വർദ്ധിക്കുന്നു. കാർഷിക അഭിവൃദ്ധിക്കും കന്നുകാലികളുടെ ക്ഷേമത്തിനും തട്ടകത്തെ അമ്മയെ വണങ്ങുന്ന പതിവ് വർഷങ്ങളായി നിലനിൽക്കുന്നു. ജാതിമത ചിന്തകൾക്കപ്പുറം എല്ലാവരും ഒത്തുകൂടുന്ന അപൂർവ്വം ക്ഷേത്ര ഉത്സവങ്ങളിൽ ഒന്നാണ് പുത്തനാല്‍ക്കൽ ഭഗവതി ക്ഷേത്രത്തിലെ കാള വേല ആഘോഷം.