ചെർപ്പുളശ്ശേരി : മാരായമംഗലം ചരലിൽ കായികരംഗത്ത് ശ്രദ്ധേയമായ മുന്നേറ്റങ്ങൾ നടത്തിയ *പ്ളയേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ് മാരായമംഗലം ചരൽ* 19-ാം പ്രവർത്തന വർഷത്തിലേക്ക് കടക്കുന്നു. ഇതോടനുബന്ധിച്ച് ക്ലബ്ബിന്റെ പുതിയ കമ്മിറ്റി നിലവിൽ വന്നതായി ഭാരവാഹികൾ അറിയിച്ചു.
കായിക പ്രവർത്തനങ്ങളോടൊപ്പം സാമൂഹിക പ്രതിബദ്ധതയും മുൻനിർത്തി, ഇനി മുതൽ *ജീവകാരുണ്യ പ്രവർത്തനങ്ങളിലും* ക്ലബ് സജീവമായി ഇടപെടുമെന്ന് അറിയിച്ചു. യുവജനങ്ങളെ കായിക രംഗത്തേക്ക് ആകർഷിക്കുന്നതോടൊപ്പം സമൂഹത്തിന് ഉപകാരപ്പെടുന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കുക എന്നതാണ് പുതിയ കമ്മിറ്റിയുടെ ലക്ഷ്യം.
കമ്മിറ്റി ഭാരവാഹികൾ:
പ്രസിഡൻ്റ്: ആഷിക് എം.പി,
സെക്രട്ടറി: ജാബിർ,
ട്രഷറർ: ഷാഹീദ്,
മുർസൽ, അജ്മൽ സി, വാജിദ്, സൽമാൻ, ഫഹദ്. ( വൈ പ്രസിഡൻ്റ്,സെക്രട്ടറി)
എക്സിക്യൂട്ടീവ് അംഗങ്ങൾ:
ജാസിം, ജാസിർ, ഇല്ല്യാസ്, ഫൈസൽ കെ, അഷറഫ് എം.പി, സിനാൻ എം.കെ, മുർഷിദ്.
പുതിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ലബ്ബിന്റെ കായികവും സാമൂഹികവുമായ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാകുമെന്ന് ക്ലബ് അധികൃതർ അറിയിച്ചു.
ഷൗക്കത്ത് അലി.ഒ.കെ ചെര്‍പ്പുളശ്ശേരി