ചെർപ്പുളശ്ശേരി. യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ പ്രസിഡന്റ് കെ. എസ് ജയഘോഷ് നേതൃത്വം നൽകുന്ന യുവജന യാത്രയുടെ കോതകുറിശ്ശി യിൽ ആരംഭിച്ച് നെല്ലായയിൽ അവസാനിച്ച നിയോജകമണ്ഡലം സമാപന പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയോജകമണ്ഡലം പ്രസിഡന്റ് വിനോദ് കളത്തൊടി അധ്യക്ഷനായി, സംസ്ഥാന ജനറൽ സെക്രട്ടറി സൂഫിയാൻ ചെറുവാടി മുഖ്യപ്രഭാഷണം നടത്തി. ഡിസിസി വൈസ് പ്രസിഡന്റ് ടി. എച്ച് ഫിറോസ് ബാബു,
യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ ഒ. കെ ഫാറൂഖ്, ജിതേഷ് നാരായണൻ, പി. ടി അജ്മൽ, നിഖിൽ കണ്ണാടി, കെ. കൃഷ്ണ കുമാർ, ടി. വൈ ഷിഹാബുദീൻ, ഷബീർ നീരാണി,പി. സുബീഷ്, ടി. ഹരിശങ്കർ, കെഎംകെ ബാബു, മൂസ പേങ്ങാട്ടിരി, എൻ. പി രാമകൃഷ്ണൻ, എൻ. ബിജു, എൻ. ജനാർദ്ദനൻ, പി. ബാലൻ, എന്നിവർ സംസാരിച്ചു.