anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

സാംസങിന്റെ ഗാലക്‌സി ഫോട്ടോഗ്രഫി ക്യാമ്പെയ്ന്‍ രണ്ട് ഗിന്നസ് റെക്കോര്‍ഡുകള്‍ സ്വന്തമാക്കി

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് ബ്രാന്‍ഡായ സാംസങ്, ഗാലക്‌സി എസ് സീരീസിനായി രാജ്യവ്യാപകമായി സംഘടിപ്പിച്ച ഗാലക്‌സി ഫോട്ടോഗ്രഫി ചലഞ്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടി.

ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ ഫോട്ടോഗ്രഫി മത്സരം, ഓണ്‍ലൈന്‍ ഫോട്ടോ വാക്യ (ഡിജിറ്റല്‍ ആര്‍ട്ട്‌വര്‍ക്ക്) രൂപീകരണത്തില്‍ ഏറ്റവും കൂടുതല്‍ സംഭാവനകള്‍ എന്നിവയിലാണ് റെക്കോര്‍ഡുകള്‍ കുറിച്ചത്.
2025 ഡിസംബര്‍ 30 മുതല്‍ 2026 ജനുവരി 26 വരെ നടന്ന ക്യാമ്പെയ്ന്‍, ഗാലക്‌സി എസ് സീരീസ് ഉപയോഗിച്ച് ഇന്ത്യയിലെ യഥാര്‍ത്ഥ നിമിഷങ്ങള്‍ പകര്‍ത്താന്‍ ഇന്ത്യന്‍ പൗരന്മാരെ ക്ഷണിച്ചു. പ്രശസ്ത സംവിധായകന്‍ കബീര്‍ ഖാനും 30ലധികം പ്രാദേശിക ഫോട്ടോഗ്രാഫര്‍മാരും നേതൃത്വം നല്‍കിയ ഈ സംരംഭത്തില്‍ 31,331 എന്‍ട്രികള്‍ ലഭിച്ചു.
2010ല്‍ അവതരിപ്പിച്ച ഗാലക്‌സി എസ് സീരീസ് വിപ്ലവകരമായ ക്യാമറ സവിശേഷതകള്‍, പ്രീമിയം ഡിസൈന്‍, ഉപയോഗിക്കാന്‍ എളുപ്പം എന്നിവയിലൂടെ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നു. തുടര്‍ച്ചയായ നവീകരണങ്ങളിലൂടെ ഉപയോക്താക്കളെ ചുറ്റുപാടുകളോട് കൂടുതല്‍ അടുത്തുകൊണ്ടുവന്ന എസ് സീരീസ്, അപൂര്‍വമായ മൊബൈല്‍ അനുഭവങ്ങള്‍ സമ്മാനിച്ചുവരുന്നു.
രണ്ട് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡുകള്‍ സ്വന്തമാക്കുന്നതിലൂടെ ഗാലക്‌സി എസ് സീരീസിന്റെ കഴിവുകള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ സാധിച്ചുവെന്നും ഈ നേട്ടത്തില്‍ അതിയായ അഭിമാനം കൊള്ളുന്നുവെന്നും സാംസങ് ഇന്ത്യ എംഎക്‌സ് ബിസിനസ് സീനിയര്‍ വൈസ് പ്രസിഡന്റ് രാജു പുല്ലന്‍ പറഞ്ഞു.

Spread the News

Leave a Comment