anugrahavision.com

നാണുമാസ്റ്റർ സാഹിത്യ പുരസ്കാരം പി. പ്രമീളയ്ക്ക്

കണ്ണൂർ: കവിയും ഗാന്ധിയനുമായ എ.ടി.നാണു മാസ്റ്ററുടെ പേരിൽ ചെറുശ്ശേരി സാഹിത്യ വേദി നൽകിവരുന്ന സാഹിത്യ പുരസ്കാരത്തിന് ഈ വർഷം പി. പ്രമീളയുടെ ” എറിയോരും ഊത്തോരും ” എന്ന നോവൽ അർഹമായി. നോവൽ – കഥ – ബാലസാഹിത്യം ഉൾപ്പെടെ നിരവധി കൃതികളുടെ കർത്താവായ പ്രമീള നേരത്തെ സാമൂഹ്യനീതി വകുപ്പിൽ സൂപ്പർവൈസറും തലശ്ശേരി നഗരസഭാംഗവുമായിരുന്നു. 11,111 രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്ന പുരസ്കാര വിതരണംഫിബ്രവരി അവസാനവാരം കണ്ണൂരിൽ നടക്കും.

Spread the News

Leave a Comment