പെരിന്തൽമണ്ണ. ആനമങ്ങാട് മഹാദേവ മംഗലം ക്ഷേത്രത്തിലെ ഉത്സവ ആഘോഷങ്ങൾക്ക് നിറവ് പകർന്നുകൊണ്ട് റിട്ടയേർഡ് അധ്യാപിക ഗിരിജ പൂമംഗലം അവതരിപ്പിച്ച ശാസ്ത്രീയ നൃത്തം അരങ്ങിൽ നവ്യാനുഭ്യുതി പകർന്നുനൽകി.
ആനമങ്ങാട് എടത്തറ എൽ പി സ്കൂളിൽ നിന്നും അധ്യാപികയായി വിരമിച്ച ശേഷം കലാമണ്ഡലം ആതിരയുടെ കീഴിൽ ശാസ്ത്രീയ നൃത്തം അഭ്യസിക്കുകയും അത് വേദികളിൽ അവതരിപ്പിക്കുകയും ചെയ്തതോടെ നിരവധിപേർ തന്നെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് ഗിരിജ പൂമംഗലം പറഞ്ഞു. ഗണപതി സ്തുതിയോടെ തുടങ്ങിയ ശാസ്ത്രീയ നൃത്തം, കൃഷ്ണ വർണ്ണത്തിൽ കടന്ന്,. അയ്യപ്പ സ്തുതിയിൽ മൂന്നാമത്തെ നൃത്തം അവസാനിപ്പിച്ച ശേഷം അഷ്ടപദി യിൽ ഒരു നൃത്തം കൂടി അവതരിപ്പിച്ചാണ് ഗിരിജ വേദി വിട്ടത്. സ്വന്തം നാട്ടിൽ തന്നെ ക്ഷേത്രമുറ്റത്ത് നൃത്തം അവതരിപ്പിക്കുക വഴി തന്റെ കൂടെ സ്കൂൾ കാലഘട്ടത്തിൽ പഠിച്ചവർ മുതൽ താൻ പഠിപ്പിച്ച വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ വരെ പരിപാടി കാണാൻ എത്തിയതായും അവരുടെ പ്രോത്സാഹനങ്ങൾക്ക് നന്ദയുണ്ടെന്നും ഗിരിജ പറഞ്ഞു. വേദികൾ ലഭിച്ചാൽ തന്റെ കഴിവ് ഇനിയും പ്രകടിപ്പിക്കാനാണ് ഗിരിജ പൂമംഗലത്തിന്റെ ആഗ്രഹം..