anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ചെർപ്പുളശ്ശേരി പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിൽ ഇനി ഉത്സവ കാലം

ചെർപ്പുളശ്ശേരി. . വള്ളുവനാട്ടിലെ പ്രസിദ്ധമായ ദേവി ക്ഷേത്രങ്ങളിൽ ഒന്നായ  പുത്തനാല്‍ക്കൽ ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷങ്ങൾക്ക് തുടക്കമായി. തോൽപ്പാവക്കൂത്തോടെയാണ്  ഉത്സവത്തിന് ആരംഭം കുറിക്കുന്നത്. കാർഷികവൃത്തിയിൽ ഏർപ്പെട്ട ഗ്രാമീണർ കന്നുകാലികളുടെ ഐശ്വര്യത്തിനും ക്ഷേമത്തിനുമായി തട്ടകത്തമ്മയെ വണങ്ങുന്ന ചടങ്ങിലാണ് ക്ഷേത്രോത്സവങ്ങൾ ആരംഭിക്കുന്നത്. മകര കൊയ്ത്ത് കഴിഞ്ഞ്  സമൃദ്ധിയുടെ നിറവിൽ ആയിരുന്നു പണ്ടുകാലങ്ങളിൽ ഉത്സവങ്ങൾ ആഘോഷിച്ചിരുന്നത്. എന്നാൽ ഈ കാലത്ത് ലക്ഷക്കണക്കിന് രൂപ പൊടിച്ച് ക്ഷേത്രോത്സവങ്ങൾ മറ്റൊരു തരത്തിലേക്ക് രൂപമാറ്റം ചെയ്യപ്പെട്ടു. ആനയും അമ്പാരിയും വാദ്യ ഘോഷങ്ങളുമായി ഉത്സവങ്ങളുടെ മുഖച്ഛായ തന്നെ മാറ്റിമറിച്ചു. ക്ഷേത്ര ആചാരങ്ങൾ, ക്ഷേത്ര കലകൾ തുടങ്ങിയവയ്ക്കൊപ്പം ജനകീയ കലകളും ഉൾപ്പെടുത്തിയാണ് ക്ഷേത്രത്തിലെ ഉത്സവങ്ങൾ വിഭാവനം ചെയ്യുന്നത്.. അതുകൊണ്ടുതന്നെ ക്ഷേത്രോത്സവങ്ങളുടെ വിളംബരം ആഹ്വാനം ചെയ്യുന്ന ബുക്ക് ലെറ്റുകളും ഇക്കാലഘട്ടത്തിൽ അനിവാര്യമാണ്.

പുത്തനാല്‍ക്കൽ ഭഗവതി ക്ഷേത്രത്തിലെ ഉത്സവ ആഘോഷങ്ങളുടെ ഉള്ളടക്കം ആലേഖനം ചെയ്ത ബുക്ക് ലെറ്റിന്റെ പ്രകാശനം ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് ക്ഷേത്രത്തിൽ നടക്കും. സൂര്യ ബുക്സിലാണ് ബുക്ക് ലെറ്റ് തയ്യാറാക്കിയിട്ടുള്ളത്.

Spread the News

Leave a Comment