anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

കുരുതിക്കളമായി തിരുവാഴിയോട്.. മുണ്ടൂർ – തൂത സംസ്ഥാന പാത നിർമ്മാണ രീതി അശാസ്ത്രീയമെന്ന് പരാതി

¾തിരുവാഴിയോട് മനുഷ്യകുരുതിക്കളമാകുന്ന തായി പരാതി.  അശാസ്ത്രീയമായ റോഡുപണി അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നതാണ്. കഴിഞ്ഞവർഷം ഒരുസ്ത്രീ വാഹനാപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ടിരുന്നു. അതേ സ്ഥലത്തു തന്നെ കഴിഞ്ഞദിവസം  ഒരു ചെറുപ്പക്കാരന്റെ ജീവനും റോഡിൽ പൊലിഞ്ഞു. തിരുവാഴിയോട് സെന്ററിൽ റോഡ് മുറിച്ചു കടക്കുക എന്നത് വലിയ സാഹസമാണ്. സെന്ററിലെ സീബ്രാ ലൈൻ കടക്കണമെങ്കിൽ ഡിവൈഡർ ചാടികടക്കണം. പാലക്കാട് ഭാഗത്തുനിന്നും, മണ്ണാർക്കാട് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾക്ക് അമിത വേഗമാണ്. തിരുവാഴിയോട് ജംഗ്ഷനിൽ എത്തിയാൽ ഡ്രൈവർമാർ ആശയ കുഴപ്പത്തിലാകുന്ന തരത്തിലാണ് ഡിവൈഡറുകൾ. മാത്രമല്ല അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്ന ചില നിർദ്ദേശങ്ങൾ MLA യും , പഞ്ചായത്ത് പ്രസിഡണ്ടും ഉൾപ്പടെ ഉദ്യോഗസ്ഥർക്ക് നൽകിയതായി അറിയുന്നു. പാർട്ടി ഓഫീസിലേക്ക് സൗകര്യമൊരുക്കുന്നതിനായി , എസ്റ്റിമേറ്റ് പ്രകാരം പണി പൂർത്തീകരിച്ച ഡി വൈഡർ നീക്കം ചെയ്ത് പാസ്സേജ് ഉണ്ടാക്കുന്നതായി അറിയുന്നു. കുത്തനെയുള്ള ഇറക്കത്തിൽ ഇത്തരമൊരു അശാസ്ത്രീയമാറ്റം വീണ്ടും അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയേറെയാണ്. സ്വാർത്ഥ താത്പര്യങ്ങൾക്കായിഇതിന് നിർദ്ദേശം നൽകിയവരും, ഉദ്യോഗസ്ഥരും വരാൻ പോകുന്ന ദുരന്തങ്ങൾക്ക് ഉത്തരം പറയേണ്ടിവരുമെന്ന് കോൺഗ്രസ് നേതാവ് പി. സ്വാമിനാഥൻ പറഞ്ഞു. പുതിയ മുണ്ടു വാങ്ങിയാൽ കീറില്ലേ എന്ന ലാഘവ പരാമർശമാണ് റോഡ് തകർച്ചയെ പറ്റിയുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് MLA മറുപടി പറഞ്ഞത്. മുണ്ടുകീറിയതുപോലെയല്ല, കണ്ടംവെച്ച കോട്ടു പോലെയാണ് റോഡിന്റെ അവസ്ഥ.അടിയന്തിരമായി തിരുവാഴിയോട് സെന്ററിൽ രണ്ടിടത്തെങ്കിലും സ്പീഡ് ബ്രേക്കറുകൾ സ്ഥാപിച്ച് അപകട സാധ്യത ലഘൂകരിക്കേണ്ടതാണെന്നും സ്വാമിനാഥൻ കൂട്ടിച്ചേർത്തു. മുണ്ടൂർ തൂത പാതയുടെ നിലവിലുള്ള പ്രശ്നങ്ങൾ ഉടൻ തീർക്കണം എന്നതാണ് നാട്ടുകാരുടെ ആവശ്യവും

Spread the News

Leave a Comment