ചെർപ്പുളശ്ശേരി. വള്ളുവനാട്ടിലെ പ്രസിദ്ധമായ ഭഗവതി ക്ഷേത്രങ്ങളിൽ ഒന്നായ പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ മകര ചൊവ്വ മഹോത്സവം നാളെ നടക്കും. രാവിലെ ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ ക്ഷേത്രം തന്ത്രിയുടെയും മേൽശാന്തിയുടെയും നേതൃത്വത്തിൽ നടക്കും. ഉച്ചയ്ക്ക് ശേഷം ആനയും വാദ്യഘോഷങ്ങളുമായി മകര ചൊവ്വ മഹോത്സവത്തിന്റെ ഗരിമ പ്രദർശിപ്പിച്ചുകൊണ്ട് അയ്യപ്പൻ കാവിൽ നിന്നും പുത്തനാൽക്കൽ ക്ഷേത്രം വരെ നഗരപ്രദക്ഷിണം നടത്തും. വൈകുന്നേരം 4 മണി മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും എന്ന് പോലീസ് അറിയിച്ചു.