anugrahavision.com

രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റിന് പിന്നാലെ ഇത് ഉമ്മൻ ചാണ്ടിയുടെ വിജയമെന്ന നടി റിനി ആൻ ജോർജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് നീക്കണമെന്ന് പരാതി

പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടം അറസ്റ്റിലായതിന് പിന്നാലെ ഇത് ഉമ്മൻ ചാണ്ടിയുടെ വിജയമെന്ന് അഭിപ്രായപ്പെട്ട് കൊണ്ടുള്ള നടി റിനി ആൻ ജോർജിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് നീക്കണമെന്ന് ആവിശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിയ്ക്ക് പരാതി. ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ആണ് ഇത് സംബന്ധിച്ച് പരാതി നൽകിയത്.Img 20251128 Wa0224(5)
ഉമ്മൻ ചാണ്ടിക്ക് ഒപ്പം നിൽക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്യുവാനും സ്വന്തം അഭിപ്രായങ്ങൾ പ്രചരിപ്പിക്കുന്നതിനും റിനി ആൻ ജോർജിന് അവകാശവും സ്വാതന്ത്ര്യവും ഉണ്ട്. എന്നാൽ പ്രചരിപ്പുക്കുവാൻ ഉദ്ദേശിക്കുന്ന സ്വന്തം അഭിപ്രായങ്ങൾക്ക് വിശ്വാസ്യതയുണ്ടാകാൻ ജീവിച്ചിരിപ്പില്ലാത്ത വ്യക്തികളുടെ പേരും മറ്റും അനാവശ്യമായി ഉപയോഗപ്പെടുത്തി യഥാർത്ഥ വസ്തുതകളിൽ തെറ്റിധാരണ ഉണ്ടാക്കുവാൻ ആസൂത്രിത പ്രചാരണം നടത്തുന്നത് കുറ്റകരമായ പ്രവൃത്തിയും ആയത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗവുമല്ല. ഉമ്മൻ ചാണ്ടിയുടെ മക്കൾക്ക് ഇല്ലാത്ത അഭിപ്രായമാണ് റിനി ആൻ ജോർജിന് ഉണ്ടായിരിക്കുന്നതെന്ന് ഫെയ്‌സ് ബുക്ക് പോസ്റ്റിൽ വ്യക്തമാണ്. ജനങ്ങൾക്കിടയിൽ പൊതു സമ്മതനായിരുന്ന ഉമ്മൻ ചാണ്ടിയെ മരണപ്പെട്ടിട്ടും ആദരവോടെ ഇന്നും ജനങ്ങൾ ഓർക്കുന്നു. ഇവർക്കിടയിൽ പല തരത്തിലുള്ള തെറ്റിധാരണകൾക്ക് റിനി ആൻ ജോർജിന്റെ പ്രസ്തുത ഫെയ്‌സ് ബുക്ക് പോസ്റ്റിലെ അഭിപ്രായങ്ങൾ കാരണമായി. ഉമ്മൻ ചാണ്ടിയുടെ പേര് ചേർത്ത് വിശ്വാസ്യ യോഗ്യമല്ലാത്ത അഭിപ്രായങ്ങൾ പ്രചരിപ്പിക്കുന്ന റിനിയുടെ പോസ്റ്റ് നീക്കണമെന്നാണ് അഡ്വ. കുളത്തൂർ ജയ്‌സിങ് ആവിശ്യപ്പെടുന്നത്.

Spread the News

Leave a Comment