ചെർപ്പുളശ്ശേരി : ഇരുപത്തിയഞ്ച് വർഷത്തോളമായി പരിസ്ഥിതി രംഗത്ത് വ്യത്യസ്തവും നൂതനവുമായ ഒട്ടേറെ പ്രായോഗിക കർമ്മ പദ്ധതികൾ നടപ്പിലാക്കി ശ്രദ്ധ നേടിയ അടയ്ക്കാപുത്തൂർ സംസ്കൃതി പുതുവത്സര ദിനത്തിൽ 2026 പേരയ്ക്ക തൈകൾ നട്ടു സംരക്ഷിക്കുന്ന “പേരയ്ക്ക 2026″ പദ്ധതിക്ക് തുടക്കം കുറിച്ചു മുൻ വർഷങ്ങളിൽ 2013 14 15 ആല്, 2016ൽ പ്ലാവ്, 2017 ൽ മാവ്, 2018 ൽ ഉങ്ങ്, 2019ൽ ഞാവൽ, 2020ൽ കോവിഡ് കാരണം പദ്ധതി നടത്താനായില്ല വീണ്ടും 2021 അശോകം, 2022ൽ ഇലഞ്ഞി, 2023 നെല്ലി, 2024ൽ കണിക്കൊന്ന, 2025 ആര്യവേപ്പ് എന്നീ രീതികൾ വൃക്ഷത്തൈകൾ നട്ട് പരിപാലിച്ച് പദ്ധതികൾ നടപ്പിലാക്കി വന്നിരുന്നു 2026 ൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പഞ്ചായത്തുകൾ, സന്നദ്ധ സംഘടനകൾ, ക്ലബ്ബുകൾ, പൊതുജന വായനശാലകൾ, വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ എന്നിവയുടെ പങ്കാളിത്തത്തോടെ ഈ പദ്ധതി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സംസ്കൃതി പ്രവർത്തകൻ രാജേഷ് അടയ്ക്കാപുത്തൂർ പറഞ്ഞു, അടയ്ക്കാപുത്തൂർ എയുപി സ്കൂളിൽ നടന്നുവരുന്ന കാട്ടുകുളം ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്. എസ്.സപ്ത ദിന സഹവാസ ക്യാമ്പിൽ വെള്ളിനേഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ സുരേഷ് ആദ്യ പേരയ്ക്ക തൈ നട്ടു കൊണ്ട് ” പേരയ്ക്ക 2026″ പദ്ധതി ഉദ്ഘാടനം ചെയ്തു ക്യാമ്പിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും പേരയ്ക്ക തൈ വിതരണം പിടിഎ പ്രസിഡണ്ട് അജിത്ത് നിർവഹിച്ചു, നടുന്ന തൈകളുടെ പരിപാലനം ഉറപ്പുവരുത്തുന്നതിനായി സംസ്കൃതി സ്റ്റുഡൻസ് ക്ലബ്ബിലേക്ക് 10 വളണ്ടിയേഴ്സിനെ തിരഞ്ഞെടുത്തു, ചടങ്ങിൽ കാട്ടുകുളം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ രാജേഷ് കെ. പി, അധ്യാപകരായ മഞ്ജു റോസിലിൻ ജോർജ്, ബീന. സി.പി, ശുഭ കെ അടയ്ക്കപ്പത്തൂർ എയുപി സ്കൂൾ പ്രധാന അധ്യാപകൻ ജനാർദ്ദനൻ കെ, പിടിഎ എം പി ടി എ അംഗങ്ങൾ, സംസ്കൃതി പ്രവർത്തകരായ രാജേഷ് അടയ്ക്കപുത്തൂർ, യൂ. സി. വാസുദേവൻ, കെ ടി ജയദേവൻ,ഗോവിന്ദൻ വീട്ടിക്കാട്,സനിൽ കളരിക്കൽ തുടങ്ങിയവർ പങ്കെടുത്തു