anugrahavision.com

കാലിക്കറ്റ് സർവ്വകശാല വൈസ് ചാൻസിലർക്ക് എതിരെ ഗവർണ്ണർക്ക് പരാതി.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എം സ്വരാജിന് വേണ്ടി പ്രചാരണം നടത്തിയ കാലിക്കറ്റ് സർവ്വകശാല അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. ശ്രീകല മുല്ലശ്ശേരിയ്ക്കെതിരെ അച്ചടക്ക നടപടി വൈകിപ്പിക്കുന്നത് വൈസ് ചാൻസിലറുടെ സംരക്ഷിത നീക്കത്തിന്റെ ഭാഗമാണെന്നും ഇതിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഗവർണ്ണർക്ക് പരാതി.
ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയസിങ് ആണ് ഇത് സംബന്ധിച്ച് പരാതി ഗവർണ്ണർക്ക് നല്കിയത്.

Img 20251128 Wa0224(5)
അധ്യാപികയുടെ നടപടി ഗുരുതര സർവ്വീസ് ചട്ടലംഘനമാണ്. വിഷയം ശ്രദ്ധയിൽപ്പെട്ടയുടൻ അധ്യാപികയെ സസ്പെൻഡ് ചെയ്യാതെ കാരണം കാണിക്കൽ നോട്ടിസ് മാത്രമാണ് നല്കിയത്. ജൂണിൽ നല്കിയത് മെമ്മോയ്ക്ക് പിന്നാലെ അധ്യാപിയ്ക്കെതിരെ സർവ്വകശാല വൈസ് ചാൻസിലർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇത് അധ്യാപികയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി മാത്രമേ കാണുവാൻ കഴിയുകയുള്ളൂ. നയപരമായ കാര്യങ്ങൾക്ക് മാത്രമേ സിൻഡിക്കേറ്റിൻ്റെ ഭൂരിപക്ഷ അനുമതി ആവശ്യമുള്ളൂ. ഇക്കാര്യത്തിൽ സിൻഡിക്കേറ്റ് ഭൂരിപക്ഷ അംഗങ്ങളുമായി രഹസ്യ ഒത്തുകളി വൈസ് ചാൻസിലർ നടത്തുകയാണ്. വൈസ് ചാൻസിലർക്കുള്ള വിചേനാധികാരം സിൻഡിക്കേറ്റിന് മുന്നിൽ പണയം വയ്ക്കുകയും കുറ്റക്കാരിയായ അധ്യാപികയ്ക്ക് എതിരെ നടപടി നീട്ടി കൊണ്ടുപോയി രഹസ്യമായി സംരക്ഷിക്കുകയും ചെയ്യുന്ന വൈസ് ചാൻസിലർ നടപടിയിൽ ഗവർണ്ണറുടെ അന്വേഷണം വേണമെന്നാണ് അഡ്വ. കുളത്തൂർ ജയസിങ് ആവശ്യപ്പെടുന്നത്.

Spread the News

Leave a Comment