anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

കൈലിയാട് വഴിയരികിൽ നിന്നും 36 ലിറ്റർ വാഷ് എക്സൈസ് സംഘം പിടികൂടി

ചെർപ്പുളശ്ശേരി.  എക്സൈസ് റേഞ്ച്‌ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർഗ്രേഡ് , ശിവശങ്കരൻ സി പി യും സംഘവും നടത്തിയ പട്രോളിംഗിനിടയിൽ  ചളവറ, കൈലിയാട്  ഇടൂർകുന്ന് ജംഗ്ഷനിൽ നിന്നും പട്ടത്തിക്കുന്നിലേക്ക് പോകുന്ന റോഡിൽ 200 മീറ്റർ വടക്കുമാറി റോഡിന്റെ കിഴക്ക് വശത്തുള്ള പഞ്ചായത്ത് കിണറിന് സമീപം പൊന്തക്കാടുകൾക്ക് അടുത്ത് വെച്ച് തോട്ടുപാലത്തിന് സമീപം  ഉദ്ദേശം 18 ലിറ്റർ കൊള്ളുന്ന 2 പ്ലാസ്റ്റിക് കുടങ്ങളിലായി നിറയെ വാഷ്,(ആകെ വാഷ് 36 ltr) ഉടമസ്ഥനില്ലാത്ത നിലയിൽ കണ്ടെത്തി കേസ്സാക്കിയിട്ടുള്ളതും , പ്രതിയെ കുറിച്ച് വിവരമൊന്നും ലഭിക്കാത്തതിനാൽ ടി കേസ് ചെർപ്പുളശ്ശേരി എക്സൈസ് റെയിഞ്ച് ഓഫീസിൽ, 1077 ലെ കേരള അബ്കാരി ആക്ട് 55 (g) വകുപ്പ് പ്രകാരം അബ്കാരി ക്രൈം നമ്പർ 01/2026 ആയി രജിസ്റ്റർ ചെയ്തു..

Spread the News

Leave a Comment