anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

സി ജി മോഹൻദാസ് സ്മൃതി സന്ധ്യ ജനുവരി നാലിന്

മാവേലിക്കര. തികഞ്ഞ കഥകളി പ്രണയിതാവും ഗ്രഹിതനുമായിരുന്ന ചേന്ദമംഗലം സി. ജി മോഹൻദാസിന്റെ സ്മരണാർത്ഥം മാവേലിക്കര കഥകളി ആസ്വാദക സംഘത്തിന്റെയും ചേന്ദമംഗലം ഇല്ലം കുടുംബാഗംങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിൽ ‘സി. ജി മോഹൻദാസ് സ്മൃതിസന്ധ്യ ” 2026 ജനുവരി 04 ഞായറാഴ്ച വൈകിട്ട് 4 മണിയ്ക്ക് മാവേലിക്കര YMCA ഹാളിൽ നടക്കും.

വൈകിട്ട് 4 ന് പ്രസിഡന്റ് ജെ. ഗോപകുമാറിന്റെ അധ്യക്ഷതയിൽ കൂടുന്ന അനുസ്മരണ സമ്മേളനത്തിൽ ആകാശവാണി മുൻ അസിസ്റ്റന്റ് ഡയറക്ടർ എസ്. നാരായണൻ നമ്പൂതിരി അനുസ്മരണ പ്രഭാഷണം നടത്തും

ഏവൂർ സൂര്യകുമാർ, മനോജ്‌ ചേന്ദമംഗലം, കുറൂർ വാസുദേവൻ നമ്പൂതിരി, കൃഷ്ണൻ നമ്പൂതിരി ശീരവള്ളി ഇല്ലം എന്നിവർ സ്മൃതി ഭാഷണം നടത്തും.
5.30ന് അരങ്ങുകേളി, നളചരിതം നാലാം ദിവസം കഥകളി എന്നിവ നടക്കും.
കലാമണ്ഡലം ബാലസുബ്രമണ്യൻ, കലാമണ്ഡലം ചമ്പക്കര വിജയകുമാർ, കലാമണ്ഡലം അനിൽ കുമാർ എന്നിവർ വേഷമിടും. കലാമണ്ഡലം ബാബുനമ്പൂതിരി, കലാമണ്ഡലം വിനോദ് എന്നിവർ സംഗീതവും കുറൂർ വാസുദേവൻ നമ്പൂതിരി , കലാനിലയം മനോജ്‌, കലാമണ്ഡലം അജി കൃഷ്ണൻ എന്നിവർ മേളവും നൽകി പശ്ചാത്തലം ഒരുക്കും.ചിങ്ങോലി പുരുഷോത്തമൻ ചുട്ടിയും ഏവൂർ കണ്ണമ്പള്ളിൽ കഥകളിയോഗം ചമയവും ഒരുക്കും.
പങ്കെടുക്കുന്ന എല്ലാ കലാകാരന്മാരെയും ചടങ്ങിൽ ആദരിക്കും.

Spread the News

Leave a Comment