പെരിന്തൽമണ്ണ മൂന്ന് ദിവസങ്ങളിലായി നടന്നുവന്ന എടത്തറ പൊതുജന വായനശാലയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് ഇന്ന് സമാപനമാവും. എടത്തറ ദേശോത്സവം 2025 എന്ന പേരിൽ മൂന്ന് ദിവസങ്ങളിലായി കലാസാഹിത്യ സാംസ്കാരിക മണ്ഡലങ്ങളിലെ നിരവധി പ്രമുഖരെയാണ് വായനശാലയുടെ വിവിധ പരിപാടികളിൽ അണിനിരത്തിയത്. കഴിഞ്ഞവർഷം വായനശാലയുടെ പരിപാടികൾക്കിടയിൽ കുഴഞ്ഞുവീണ് മരണമടഞ്ഞ പ്രഭയുടെ പേരിലുള്ള പുരസ്കാരം ഇത്തവണ ചലച്ചിത്ര സംവിധായകൻ ലാൽജോസിന് സമ്മാനിച്ചു.
ഇന്ന് വൈകുന്നേരം നടക്കുന്ന സമാപന സമ്മേളന സമ്മേളനം നജീബ് കാന്തപുരം എംഎൽഎ ഉദ്ഘാടനം ചെയ്യും. തുടർന്ന് കലാപരിപാടികൾ അരങ്ങേറും.