anugrahavision.com

കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ 2025ലെ ഇന്ത്യയിലെ മികച്ച 50 നൂതന കമ്പനികളുടെ പട്ടികയിൽ ആക്സിയ ടെക്നോളജീസും

തിരുവനന്തപുരം, 26 ഡിസംബർ 2025: വാഹനഗതാഗത സോഫ്റ്റ്‌വെയറുകളുടെ ആഗോള ദാതാവായ ആക്സിയ ടെക്നോളജീസ് ഇന്ത്യയിലെ മുൻനിര സർക്കാരിതര വ്യവസായ സംഘടനയായ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി(സിഐഐ)യുടെ 2025ലെ ഇന്ത്യയിലെ മികച്ച 50 നൂതന കമ്പനികളുടെ പട്ടികയിൽ ഇടം പിടിച്ചു.

12-ാമത് സിഐഐ ഇൻഡസ്ട്രിയൽ ഇന്നൊവേഷൻ അവാർഡുകളിൽ എംഎസ്എംഇ വിഭാഗത്തിൽ അക്സിയയുടെ ലീല ഏജന്റിക്ക് എഐ പ്ലാറ്റ്‌ഫോമാണ് പുരസ്‌കാരം നേടിയത്. ഇന്റലിജന്റ് ഓട്ടോമേഷനിലൂടെയും ഏജന്റ് എഐ വഴിയും സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ് വർക്ക്ഫ്ലോകളെ മികവുറ്റതാക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന അടുത്ത തലമുറ എഐ സിസ്റ്റമാണ് ലീല ഏജന്റിക്ക് എഐ പ്ലാറ്റ്‌ഫോം. ന്യൂഡൽഹിയിൽ നടന്ന സാങ്കേതികവിദ്യ, ഗവേഷണ വികസനം, ബൗദ്ധിക സ്വത്തവകാശം എന്നിവയെക്കുറിച്ചുള്ള ആഗോള ഉച്ചകോടിയിലായിരുന്നു പുരസ്‌കാരം വിതരണം.

റീന്യൂവിന്റെ സഹസ്ഥാപക വൈശാലി നിഗം സിൻഹ, യൂറോപ്യൻ യൂണിയൻ ഇന്റലക്ച്വൽ പ്രോപ്പർട്ടി ഓഫീസ് ബിസിനസ് ഡെവലപ്‌മെന്റ് ഡയറക്ടർ ഇംഗെ ബഫോളോ, പ്രോയിൻ കൺസൾട്ടൻസിയുടെ സ്ഥാപകനും സിഇഒയുമായ ടിറ്റോ കിഷൻ വെമുറി എന്നിവരുടെ സാന്നിധ്യത്തിൽ ശാസ്ത്രജ്ഞയും ഇന്ത്യൻ സർക്കാരിന്റെ പ്രതിരോധ മന്ത്രാലയത്തിലെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷന്റെ (ഡിആർഡിഒ) ഡയറക്ടർ ജനറലുമായ ഡോ. ചന്ദ്രിക കൗശികിൽ നിന്ന് ആക്‌സിയ ടെക്‌നോളജീസിന്റെ സ്ഥാപകനും സിഇഒയുമായ ജിജിമോൻ ചന്ദ്രൻ പുരസ്‌കാരം ഏറ്റുവാങ്ങി.

“നൂതനാശയങ്ങൾക്കും എഞ്ചിനീയറിംഗ് മികവിനും വേണ്ടിയുള്ള ഞങ്ങളുടെ പരിശ്രമത്തിന്റെ തെളിവാണ് ഈ അവാർഡ്. സോഫ്റ്റ്‌വെയർ വികസനവും മൂല്യനിർണ്ണയവും സമീപിക്കപ്പെടുന്നതിലെ അടിസ്ഥാന മാറ്റത്തെ പ്രതിനിധീകരിക്കുന്ന ലീല, ഉയർന്ന നിലവാരവും അനുവർത്തനവും നിലനിർത്തിക്കൊണ്ട് ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്താൻ ടീമുകളെ സഹായിക്കും. ഇന്ത്യയിലെ മികച്ച 50 നൂതന കമ്പനികളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടത്, ഏതു എഞ്ചിനീയറിംഗ് വെല്ലുവിളികളും പരിഹരിക്കുന്ന സാങ്കേതികവിദ്യകൾ നിർമ്മിക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുന്നു. മുഴുവൻ ആക്സിയ ടീമിനും ഇത് അഭിമാനകരമായ നിമിഷമാണ്. മാത്രമല്ല, തിരുവനന്തപുരത്തിന്റെ ഗവേഷണ വികസന മേഖലയും സാങ്കേതിക പ്രതിഭയും എത്രത്തോളം മുന്നിലാണ് എന്നുള്ളതിനുള്ള അംഗീകാരം കൂടിയാണിത്” ആക്‌സിയ ടെക്‌നോളജീസിന്റെ സ്ഥാപകനും സിഇഒയുമായ ജിജിമോൻ ചന്ദ്രൻ പറഞ്ഞു.

മുൻനിര ഓട്ടോമോട്ടീവ് ഒഇഎമ്മുകളിലും ടയർ-1 വിതരണക്കാരിലും ഹ്യൂമൻ-ഇൻ-ദി-ലൂപ്പ് (എച്ച്ഐടിഎൽ) സമീപനത്തോടെ സജ്ജീകരിച്ചിരിക്കുന്ന ലീല, യഥാർത്ഥ ഉൽപ്പാദന മേഖലകളിൽ മികച്ച ഫലങ്ങൾ പ്രകടമാക്കിയിട്ടുണ്ട്. കോഡ് വിശകലനം വേഗത്തിലാക്കുന്നതിനും പ്രശ്നപരിഹാരങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഡോക്യുമെന്റേഷൻ ഗുണനിലവാരം ശക്തിപ്പെടുത്തുന്നതിനും സോഫ്റ്റ്‌വെയർ ഡെവലെപ്മെന്റിന്റെ പ്രധാന ഘട്ടങ്ങളിൽ 50–60% ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിനും ഈ പ്ലാറ്റ്‌ഫോം സഹായിച്ചിട്ടുണ്ട്.

സുസ്ഥിരമായ നവീകരണ ശേഷി പ്രകടിപ്പിക്കുകയും തുടർച്ചയായ പുരോഗതി സംസ്കാരം വളർത്തിയെടുക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളെയാണ് സിഐഐ ഇൻഡസ്ട്രിയൽ ഇന്നൊവേഷൻ അവാർഡുകൾ അംഗീകരിക്കുന്നത്. മികച്ച 50 നൂതന കമ്പനികളിൽ ഒന്നായി ആക്സിയയെ ഉൾപ്പെടുത്തിയതിലൂടെ ഓട്ടോമോട്ടീവ്, എംബഡഡ് സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗിലെ സങ്കീർണ്ണമായ വെല്ലുവിളികളെ നേരിടുന്നതിന് എഐ അധിഷ്ഠിത പരിഹാരങ്ങൾ പ്രയോഗിക്കുന്നതിലെ ആക്സിയയുടെ മികവിനെ എടുത്തുകാണിക്കുന്നു.

ഈ അംഗീകാരത്തിന് പുറമേ, 2025ലെ സിഐഐ ഇൻഡസ്ട്രി–അക്കാദമിയ പാർട്ണർഷിപ്പ് അവാർഡും (ഡയമണ്ട് വിഭാഗം) ആക്സിയ ടെക്നോളജീസിന് ലഭിച്ചു. തുടർച്ചയായ രണ്ടാം വർഷമാണ് ഈ ബഹുമതി ആക്സിയക്ക് ലഭിക്കുന്നത്. വ്യവസായവും അക്കാദമിക മേഖലയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന് പ്രായോഗിക ഗവേഷണം, നൈപുണ്യ വികസനം, നവീകരണം എന്നിവ പ്രാപ്തമാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന സ്ഥാപനങ്ങളെയാണ് ഈ പുരസ്‌കാരം അംഗീകരിക്കുന്നത്.
അക്കാദമിക് സ്ഥാപനങ്ങളുമായുള്ള ആഴത്തിലുള്ളതും ഘടനാപരവുമായ ഇടപെടലിലൂടെ ഭാവിയിലേക്കും തയ്യാറായ പ്രതിഭാ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിൽ ആക്സിയയുടെ ദീർഘകാല പരിഗണനയെ പ്രതിഫലിപ്പിക്കുന്നതാണ് ഈ നേട്ടം. വ്യവസായ നേതൃത്വ പരിശീലന പരിപാടികൾ, ഫാക്കൽറ്റി വികസന സംരംഭങ്ങൾ, പ്രായോഗിക ഗവേഷണ സഹകരണങ്ങൾ, ഹാക്കത്തോണുകൾ, മുൻനിര ഫിനിഷിംഗ് സ്കൂൾ പ്രോഗ്രാമുകൾ തുടങ്ങിയ സംരംഭങ്ങളിലൂടെ വിദ്യാഭ്യാസത്തിനും വ്യവസായത്തിനും ഇടയിലുള്ള വിടവ് നികത്തുന്നതിൽ ആക്സിയയുടെ പ്രവർത്തനങ്ങൾ ഇന്ത്യയുടെ സാങ്കേതികവിദ്യയ്ക്കും നവീകരണത്തിനും അർത്ഥവത്തായ സംഭാവന നൽകുന്നു.

Spread the News

Leave a Comment