ചെർപ്പുളശ്ശേരി. നഗരസഭയുടെ ചെയർപേഴ്സണണായി ജംസിയ കെ ടി നിയമിതയായി. നഗരസഭയുടെ ഡിവിഷൻ രണ്ടിൽ നിന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർഥിയായി വിജയിച്ച ജംസിയ ആദ്യമായാണ് കൗൺസിലർ ആകുന്നതും ഇത്തരത്തിലൊരു പദവിയിലേക്ക് ഉയർത്തപ്പെടുന്നതും. നഗരസഭയുടെ തുടർ പ്രവർത്തനങ്ങൾ നന്നായി തന്നെ തുടരാൻ ആവുമെന്നും ജനങ്ങളോടൊപ്പം നിന്ന് പ്രവർത്തിക്കാനാണ് തന്റെ ആഗ്രഹമെന്നും ഉത്തരവാദിത്വത്തോട് കൂടി അത് നടപ്പാക്കുമെന്ന് ജംസിയ പറഞ്ഞു