anugrahavision.com

ഐക്കര മുരളീധരൻ നായരുടെ നിര്യാണത്തിൽ കലാസാഗർ അനുശോചിച്ചു

ഷോർണൂർ. പ്രമുഖ കലാകായിക സാംസ്‌കാരിക സംഘാടകനും കലാസാഗർ ഭരണസമിതി അംഗവുമായിരുന്ന കവളപ്പാറ ഐക്കര മുരളീധരൻ നായരുടെ നിര്യാണത്തിൽ കലാസാഗർ അനുശോചനം രേഖപ്പെടുത്തി. കലാസാഗർ സെക്രട്ടറി രാജൻ പൊതുവാളിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ക്ഷേത്ര ആഘോഷങ്ങളുടെയും കലകളുടെയും കലാകായിക സാംസ്‌കാരിക സംഘടനകളുടെയും ഉന്നമനത്തിന് എക്കാലവും മുന്നിൽ നിന്നു പ്രവർത്തിച്ച മാന്യദേഹമായിരുന്നു മുരളീധരൻ നായർ എന്ന് അനുസ്മരണഭാഷണത്തിൽ രാജൻ പൊതുവാൾ ഓർമ്മിച്ചു. യോഗത്തിൽ മറ്റുള്ള ഭരണസമിതി അംഗങ്ങൾ പങ്കെടുത്തു് സംസാരിച്ചു.

 

Spread the News

Leave a Comment