anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

പാരീസിലേക്കുള്ള വിമാനയാത്രയിൽ ക്രിസ്തുമസ് ആഘോഷിച്ച് സുരേഷ് കെ നായർ

ഇന്ത്യയിൽ നിന്നും പാരീസിലേക്കുള്ള എയർ ഇന്ത്യ വിമാനം പറന്നുയർന്നപ്പോൾ പ്രശസ്ത ചിത്രകാരനും  അടയ്ക്കാപുത്തൂർ സ്വദേശിയുമായ സുരേഷ് കെ നായരും വിമാനത്തിൽ ഉണ്ടായിരുന്നു. എല്ലാവരും ക്രിസ്മസ് ആഘോഷത്തിന്റെ നിറവിൽ ആയിരുന്നു. ക്രിസ്തുമസ് കേക്ക് എല്ലാവർക്കും വിതരണം ചെയ്തപ്പോൾ അതിന്റെ കൂടെ  വിമാന ജോലിക്കാർക്ക് തന്റെ ചിത്രങ്ങൾ സമ്മാനിച്ചുകൊണ്ട് ക്രിസ്മസ് സന്ദേശം പകർന്നു നൽകിയ മലയാളിയായ സുരേഷിനും കേരളത്തിനും അത് ഒരു അഭിമാനം നിമിഷമായി. ആകാശത്തെ ക്രിസ്മസ് ആഘോഷവും വിമാനത്തിലെ വ്യത്യസ്ത അനുഭവവും ആവോളം ആസ്വദിച്ചാണ് യാത്രക്കാരും വിമാന ജോലിക്കാരും സുരേഷിനോടൊപ്പം ചേർന്നത്. ബനാറസ്  ഹിന്ദു സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറും, പ്രശസ്ത ചിത്രകാരനുമായ സുരേഷ് കെ നായർ പാരീസിൽ തന്റെ പുതിയ ചിത്രരചനക്കായി യാത്ര ചെയ്യുമ്പോഴായിരുന്നു ഈ നാവ്യാനുഭവം.Screenshot 20251226 131826 Photos

Spread the News

Leave a Comment