വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിലെ ക്രിസ്തുമസ് ആഘോഷം അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് അംഗം ഇ.രമേശ് ഉദ്ഘാടനം ചെയ്തു. ഒറ്റപ്പാലം എൻ എസ് എസ് താലൂക്ക് യൂണിയൻ വൈസ് പ്രസിഡൻ്റ് എം.മോഹനൻ മാസ്റ്റർ മുഖ്യാതിഥിയായി പങ്കെടുത്തു.പ്രധാനാദ്ധ്യാപകൻ എം.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റൻ്റ് കെ.അജിത് തമ്പാൻ സ്വാഗതവും സ്കൂൾ ലീഡർ കെ.ജിഷ്ണ നന്ദിയും പറഞ്ഞു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.