anugrahavision.com

ഇന്ത്യനൂർ ഗോപിമാസ്റ്റർ സ്മരണയിൽ സ്മരണയിൽ നാട്ടുവിചാരം സംഘടിപ്പിച്ചു

അടക്കാപുത്തൂർ ഹൈസ്കൂളിന്റെ ആരംഭം മുതൽ ദീർഘകാലം പ്രധാനാദ്ധ്യാപകനും ഗ്രന്ഥശാലാപ്രസ്ഥാനത്തിന്റേയും സാക്ഷരതാപ്രസ്ഥാനത്തിന്റെയും ആദ്യകാലസംഘാടകനും ഭാരതപ്പുഴ സംരക്ഷണസമിതിയുടെ തുടക്കക്കാരനും പരിസ്ഥിതിപ്രവർത്തകനുമായിരുന്ന ശ്രീ.ഇന്ത്യനൂർ ഗോപിമാസ്റ്ററെ അനുസ്മരിച്ചുകൊണ്ടുള്ള ആലോചനാവേദിയായ നാട്ടുവിചാരം കേരള ശാസ്ത്രസാഹിത്യപരിഷത്ത് മുൻ ഭാരവാഹിയും എഴുത്തുകാരനുമായ *ഡോ ടി.പി. കുഞ്ഞിക്കണ്ണൻ* ഉദ്ഘാടനം ചെയ്തു.” *വേഗം – വികസനം, കാലം കാലാവസ്ഥ* എന്ന വിഷയത്തെ അധികരിച്ച് സംസാരിച്ചുകൊണ്ട് വികസനത്തിൻ്റെ മാനദണ്ഡം പലപ്പോഴും വേഗതയും ഉൽപാദനവും സമ്പത്തും വർദ്ധിപ്പിക്കുക മാത്രമാവുന്ന ഈ കാലത്ത് ഒരു സാമൂഹ്യ പ്രക്രിയ എന്ന നിലയിലാണ് അത് വിലയിരുത്തപ്പെടേണ്ടത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഏതൊരു പദ്ധതി നടപ്പിലാക്കപ്പെടുമ്പോഴും ഏറ്റവും ദരിദ്രനായ മനുഷ്യനെ അത് എങ്ങനെ ബാധിക്കുന്നു എന്നതാണ് പരിശോധിക്കപ്പെടേണ്ടതെന്ന ഗാന്ധിയൻ കാഴ്ച്ചപ്പാട് ശരിയായ ഇടതുപക്ഷ വീക്ഷണമാണെന്ന് കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ് പറഞ്ഞു.Screenshot 20251221 213314 Photos

പ്രസിദ്ധീകരിക്കാനിരിക്കുന്ന ഗോപി മാസ്റ്ററുടെ ആത്മകഥ *ഓർമ്മകളുടെ പുഴ* യുടെ കവർ, മാഷുടെ സഹോദരനും സ്കൂളിലെ ഏറ്റവും മുതിർന്ന പൂർവ വിദ്യാർത്ഥിയുമായ വിശ്വനാഥമേനോന് നൽകി റഫീക്ക് അഹമ്മദ് പ്രകാശിപ്പിച്ചു. കവർ രൂപകൽപ്പന ചെയ്ത അക്ബർ പെരുമ്പിലാവിൽ ഗോപി മാസ്റ്ററുടെ കുടുംബാംഗങ്ങൾക്കൊപ്പം സന്നിഹിതനായിരുന്നു.
അടക്കാപുത്തൂർ ഹൈസ്കൂളിൽ ഗോപിമാസ്റ്ററുടെ സഹപ്രവർത്തകര പിന്മുറക്കാരും ആയിരുന്ന അദ്ധ്യാപകരും അനദ്ധ്യാപകജീവനക്കാരും വിദ്യാർത്ഥികളും പത്തു വർഷം പിന്നിടുന്ന ഗോപിമാസ്റ്ററുടെ വിയോഗത്തിന്റെ ഓർമ്മകളുമായി സമ്മേളനത്തിൽ ഒത്തുകൂടി. തല മുതിർന്ന അദ്ധ്യാപകരെ ഗോപി മാസ്റ്ററുടെ മകൾ ഡോ.ധന്യ സുരേഷ് ആദരിച്ചു. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട പൂർവവിദ്യാർത്ഥികളായ
കെ.ടി.ഉണ്ണികൃഷ്ണൻ, എ സുരേഷ് കുമാർ, വി പ്രജീഷ് കുമാർ, പി കുട്ടികൃഷ്ണൻ, കെ.പി.പ്രകാശ്, കെ. രുഗ്മിണി എന്നിവരെ
അനുസ്മരണവേദിയിൽ ആദരിച്ചു. സംഘാടക സമിതി ചെയർമാൻ എം.ദാമോദരൻ നമ്പൂതിരി  അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യനൂർ ഗോപിമാസ്റ്ററോടുള്ള ആദരവർപ്പിച്ചുകൊണ്ട് കേരളീയം വെബ് ജേർണൽ തയ്യാറാക്കുന്ന ഭാരതപ്പുഴ സംബന്ധിച്ച ഡോക്യുമെന്ററിയുടെ സിഗ്നേച്ചർ ഫിലിം സമ്മേളനത്തിൽ പ്രകാശിപ്പിച്ചു. കേരളീയം പ്രതിനിധി ശരത്, പൂർവാദ്ധ്യാപകരായ കിള്ളി മംഗലം വാസുദേവൻ നമ്പൂതിരി ,ഗോവിന്ദദാസ് ,രാജശേഖരൻ നായർ ,വിജയലക്ഷ്മി, ജാതവേദൻ നമ്പൂതിരി എന്നിവർ സംസാരിച്ചു. അടക്കാപുത്തൂർ സംസ്കൃതിയുടെ നേതൃത്വത്തിൽ സമ്മേളന വേദിക്കു സമീപം ഓർമ്മ മരങ്ങൾ നട്ടു. ഡോ കെ അജിത് സ്വാഗതവും പി കാർത്യായനിക്കുട്ടി നന്ദിയും പറഞ്ഞു.

 

 

Spread the News

Leave a Comment