anugrahavision.com

റോയ് എബ്രഹാം കേരള ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ആയി ചുമതലയേറ്റു

തിരുവനന്തപുരം. 17.12.2025-ലെ കേരള സർക്കാർ മന്ത്രിസഭ തീരുമാനത്തെ തുടർന്ന് 19.12.2025-ലെ G.O.(MS) No.23/2025/Co-Op നമ്പർ സർക്കാർ ഉത്തരവ് പ്രകാരം കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ (കേരള ബാങ്ക്) എക്സിക്യൂട്ടീവ് ഡയറക്ടർ ആയി . റോയ് എബ്രഹാം ചുമതലയേറ്റു.

ബാങ്കിംഗ് മേഖലയിൽ 25 വർഷത്തിലേറെ പ്രവർത്തന പരിചയമുള്ള  റോയ് എബ്രഹാം 2000 മുതൽ പഞ്ചാബ് നാഷണൽ ബാങ്കിൽ സ്കെയിൽ വൺ ഓഫീസർ ആയി പ്രവർത്തിക്കുകയും 2006-ൽ കോട്ടയം ജില്ലാ സഹകരണ ബാങ്കിന്റെ ജനറൽ മാനേജർ പദവിയിൽ ചുമതല ഏൽക്കുകയും ചെയ്തു. 2022 മുതൽ കേരള ബാങ്ക് ചീഫ് ജനറൽ മാനേജർ ആണ്. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയാണ്.

അക്കാദമിക് യോഗ്യതകൾ: എം.കോം, എംബിഎ, സിഎംഎ
മാതാപിതാക്കൾ: പരേതനായ പി. എബ്രഹാം സെബാസ്റ്റ്യൻ,
പരേതയായ ലീലാമ്മ എബ്രഹാം
ഭാര്യ: ജിഷ റോയ്
മക്കൾ: അഡ്‌ലിൻ റോയ്, അഡ്രിയേൽ റോയ്, അഡ്രിയ റോയ്

Spread the News

Leave a Comment