anugrahavision.com

വീടു കയറാൻ ആളില്ല, സ്ഥാനാർത്ഥികൾ പ്രതിസന്ധിയിൽ

കൊച്ചി. രാഷ്ട്രീയപാർട്ടികൾക്ക് വീടുകൾ കയറി വോട്ടു പിടിക്കാൻ ആളില്ലാതാവുന്നു. കനത്ത ചൂടും താല്പര്യമില്ലായ്മയുമാണ് സ്ക്വാർഡുകളുടെ പ്രവർത്തനം മന്ദഗതിയിൽ ആക്കിയത്. എന്നാൽ ഇടതുപക്ഷ പാർട്ടികൾക്ക് കൃത്യമായ ഒരു ചട്ടക്കൂട് ഉള്ളതിനാൽ മൂന്നു പേരടങ്ങുന്ന സ്കോഡുകളാണ് വീടുകൾ കയറി വോട്ട് പിടിക്കുന്നത്. റോഡ് ഷോകളിൽ സ്ഥാനാർത്ഥികൾക്കൊപ്പം ഇടം പിടിക്കാൻ നേതാക്കൾ മത്സരിക്കാറുണ്ടെങ്കിലും വീടു കയറുന്ന കാര്യത്തിൽ ഇത്തരക്കാരെ കാണുന്നില്ല എന്നും പരാതിയുണ്ട്. മുൻപ് കാലങ്ങളിൽ പത്തും പന്ത്രണ്ടും പേർ അടങ്ങുന്ന സംഘങ്ങളാണ് വോട്ടു പിടുത്തത്തിനായി വീടുകൾ കയറിയിരുന്നത്. മലബാർ മേഖലയിൽ റംസാൻ മാസവും സ്കോഡുകൾ ഇറങ്ങാൻ മടി കാണിക്കുന്നതിന് കാരണമാകുന്നുണ്ട്. സോഷ്യൽ മീഡിയ വഴി വൻ പ്രചാരണമാണ് രാഷ്ട്രീയ കക്ഷികൾ നടത്തുന്നത്. കൊടും വേനലിൽ നടക്കുന്ന ഈ തെരഞ്ഞെടുപ്പ് ജനങ്ങളെയും നേതാക്കളെയും കുറച്ചൊന്നുമല്ല കഷ്ടപ്പെടുത്തുന്നത്. സ്ഥാനാർത്ഥികൾ നാമ നിർദ്ദേശ പത്രിക സമർപ്പിക്കുകയും അത് ശരി വെക്കുകയും ചെയ്തതോടെ ഇനിയുള്ള ദിവസങ്ങളിൽ പ്രചാരണം ശക്തമാകും എന്നാണ് രാഷ്ട്രീയ കക്ഷികൾ പറയുന്നത്.

Spread the News
0 Comments

No Comment.