anugrahavision.com

ആൾക്കൂട്ട കൊല നിരപരാധികളെയും പ്രതികളാക്കുവാൻ ശ്രമമെന്ന് മനുഷ്യാവകാശ കമ്മിഷന് പരാതി.

പാലക്കാട്  വാളയാർ ആൾക്കൂട്ട മർദ്ദനത്തിൽ ഛത്തീസ്‌ഗഡ്‌ സ്വദേശി രാം നാരായണൻ ഭയ്യാർ മരണപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ എടുത്ത കേസിൽ സംഭവവുമായി ബന്ധമില്ലാത്ത നിരപരാധികളെയും പ്രതികളാക്കുവാൻ ശ്രമം നടക്കുന്നുണ്ടെന്നും ആൾക്കൂട്ട കൊലയ്ക്ക് എതിരെ കർശന നിലപാട് ആഭ്യന്തര വകുപ്പിനെ കൊണ്ട് സ്വീകരിപ്പിക്കണമെന്നും ആവിശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ പരാതി. ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ആണ് ഇത് സംബന്ധിച്ച പരാതി നൽകിയത്.

Img 20251128 Wa0224(4)
സംഭവത്തിൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യുവാൻ കമ്മീഷന്റെ ഇടപെടൽ ആവിശ്യമാണ്. ഒൻപത് പ്രതികളെയാണ് കസ്റ്റഡിയിൽ എടുത്തത്. കൂടുതൽ പ്രതികൾക്ക് പങ്ക് ഉണ്ടെന്ന് തെളിവുകൾ വ്യക്തമാക്കുന്നു. ഇതിനിടയിൽ നിരപരാധികളായ ആളുകളെയും പ്രതികളാക്കുവാൻ ശ്രമം നടക്കുന്നുണ്ട്. ആൾക്കൂട്ട മർദ്ദനത്തിനെതിരെ കർശന നടപടി ആഭ്യന്തര വകുപ്പിന്റെ ഭാഗത്ത് നിന്ന് കമ്മീഷൻ ഉറപ്പാക്കണമെന്നും അഡ്വ. കുളത്തൂർ ജയ്‌സിങ് ചൂണ്ടിക്കാട്ടുന്നു.

Spread the News

Leave a Comment