ചെർപ്പുളശ്ശേരി. നഗരം സൗന്ദര്യവൽക്കരണം നടത്തുന്നതിന്റെ ഭാഗമായി നെല്ലായ മുതൽ കച്ചേരി കുന്നു വരെ നടത്തുന്ന റോഡ് വീതി കൂട്ടലിൽ അയ്യപ്പൻകാവ് ഇറക്കത്തിൽ ഒരു കെട്ടിടത്തെ രക്ഷിക്കാനുള്ള റോഡ് വളയ്ക്കലിൽ ഇപ്പോൾ അപാകതയില്ലെങ്കിലും ഇത് വൻ അപകടസാധ്യത വിളിച്ചുവരുത്തുന്നതായി വിദഗ്ധർ അഭിപ്രായപ്പെടുന്നു. പട്ടാമ്പി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ ഇവിടെ എത്തുമ്പോൾ ഓവർടേക്ക് ചെയ്ത് പോകേണ്ടതിനാൽ മുന്നിലുള്ള വാഹനങ്ങളിൽ ഇടിക്കാനുള്ള സാധ്യത കൂടുതലാണ്. ഒരു ബിൽഡിങ്ങിനെ രക്ഷിക്കുക എന്ന ദൗത്യം കൃത്യമായി ഇവിടെ നടപ്പാക്കിയെങ്കിലും ഇത് ദൂരവ്യാപകമായ അപകടങ്ങൾക്ക് കാരണമാകും എന്ന് ഉറപ്പാണ്. ഇത്തരത്തിൽ എല്ലാം ചില ഭാഗങ്ങളിൽ ആരുടെയൊക്കെയോ താല്പര്യങ്ങൾ സംരക്ഷിക്കപ്പെടാൻ നടത്തുന്ന വളക്കലും തിരിക്കലും എല്ലാം ജനങ്ങൾ കണ്ട് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നുണ്ട്. സൗന്ദര്യവൽക്കരണം നല്ലതാണെന്നും എന്നാൽ ഇത്തരം ചെയ്തികൾ നല്ലതല്ലെന്നും ആണ് വ്യാപക അഭിപ്രായം.
No Comment.