ചെർപ്പുളശ്ശേരി. വിഷു വന്നെത്തിയതോടെ കണി വെള്ളരിക്കക്കും നല്ല ഡിമാൻഡ് കൂടി. ഇത്തവണ വേനൽ മഴ ലഭിക്കാത്തത് കണിവെള്ളരിയുടെ വിളവെടുപ്പിൽ കുറവ് വന്നതായി കർഷകർ പറഞ്ഞു. തൂത പാറൽ പ്രദേശങ്ങളിൽ പുഴ വക്കത്ത് വൻതോതിൽ കണി വെള്ളരിയുടെ കൃഷി നടക്കുന്നുണ്ട്. പമ്പ് ഉപയോഗിച്ചാണ് ജലസേചനം ചെയ്യുന്നത്. വിഷു വിപണി മുന്നിൽകണ്ട് ഉല്പാദിപ്പിക്കപ്പെടുന്ന കണിവെള്ളരി ക്ക് നല്ല ഡിമാൻഡ് ഉള്ളതായി കൃഷിക്കാർ പറഞ്ഞു. അതുകൊണ്ടുതന്നെ ഇത്തവണ നല്ല വില ലഭിക്കും എന്നാണ് കർഷകർ കരുതുന്നത്.
No Comment.