anugrahavision.com

Onboard 1625379060760 Anu

ഫെവിക്ക്വിക്ക്‌ പുതിയ നാല് ഉത്പന്നങ്ങൾ വിപണിയിലിറക്കി

കൊച്ചി: പശ നിർമ്മാണ രംഗത്തെ പ്രമുഖരായ ഫെവിക്ക്വിക്ക്‌ ഉപഭോക്താക്കള്‍ക്കായി നാല്‌ പുതിയ പ്രോഡക്ടുകൾ കൂടി പുറത്തിറക്കി. ഫെവിക്ക്വിക്ക്‌ പ്രെസിഷന്‍ പ്രൊ, ഫെവിക്ക്വിക്ക്‌ ജെല്‍, ഫെവിക്ക്വിക്ക്‌ അഡ്വാന്‍സ്‌ഡ്‌, ഫെവിക്ക്വിക്ക്‌ ക്രാഫ്‌റ്റ്‌ എന്നീ പ്രോഡക്ടുകളാണ് ഉപഭോക്താക്കളുടെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ നിറവേറ്റുകയെന്ന ലക്ഷ്യത്തോടെ പുറത്തിറക്കിയത്.

കഴിഞ്ഞ രണ്ട്‌ പതിറ്റാണ്ടുകളായി ഫെവിക്ക്വിക്ക്‌ പശ നിര്‍മ്മാണ രംഗത്തെ മുന്‍നിരക്കാരാണ്‌. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച്‌ തയ്യാറാക്കിയിട്ടുള്ള ഈ നാല്‌ ഉല്‍പ്പന്നങ്ങളും പുതിയ അനുഭവമാകുമെന്നും മികവുറ്റ പശ ഉറപ്പാക്കുന്നതിനോടൊപ്പം ഉപഭോക്താക്കളുടെ വേറിട്ട ആവശ്യങ്ങള്‍ പരിഹരിക്കുന്നതില്‍ അവരെ സഹായിക്കുക എന്നതുമാണ്‌ ഓരോ ഉത്പന്നങ്ങളുടെയും ലക്ഷ്യമെന്നും ഫെവിക്ക്വിക്കിന്റെ മാതൃ സ്ഥാപനമായ പിഡിലൈറ്റ്‌ ഇന്‍ഡസ്‌ട്രീസിന്റെ മാനേജിങ്ങ്‌ ഡയറക്ടറായ സുധാന്‍ഷു വാട്‌സ്‌ പറഞ്ഞു.

സൂക്ഷ്‌മമായ ആവശ്യങ്ങള്‍ക്ക്‌ യോജിച്ച തരത്തിലാണ്‌ ഫെവിക്ക്വിക്ക്‌ പ്രെസിഷന്‍ പ്രൊ തയ്യാറാക്കിയിരിക്കുന്നത്‌. പശ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന അബദ്ധങ്ങള്‍ പരിഹരിക്കാനുള്ള സമയം നല്‍കുന്നതാണ്‌ ഫെവിക്ക്വിക്ക്‌ ജെല്‍, വാട്ടര്‍ പ്രൂഫ്‌ ഷോക്ക്‌ പ്രൂഫ്‌ സവിശേഷതകളുള്ളതാണ്‌ ഫെവിക്ക്വിക്ക്‌ അഡ്വാന്‍സ്‌ഡ്‌, കരകൗശല വസ്‌തുക്കളുടെ നിര്‍മ്മാണത്തിന്‌ അനുയോജ്യമായാണ്‌ ഫെവിക്ക്വിക്ക്‌ ക്രാഫ്‌റ്റ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌.

ഉത്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനായി കൂടുതല്‍ വിതരണ കേന്ദ്രങ്ങളും ഫെവിക്ക്വിക്ക്‌ ഉറപ്പാക്കിയിട്ടുണ്ട്‌. ഉപഭോക്താക്കളുടെ ആവശ്യപ്രകാരം ഒന്നില്‍ കൂടുതല്‍ തവണ ഉപയോഗിക്കാന്‍ കഴിയുന്ന പാക്കേജിങ്ങോടു കൂടിയാണ് പുതിയ ഉത്പന്നങ്ങൾ വിപണിയിലെത്തുക.

Spread the News
0 Comments

No Comment.