anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ടര്‍ക്കിഷ് എയര്‍ലൈന്‍സിന് ഫ്‌നോം പെനിലേക്ക് വിമാന സര്‍വീസ്

കൊച്ചി: ലോകത്ത് ഏറ്റവും കൂടുതല്‍ രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന വിമാനക്കമ്പനിയായ ടര്‍ക്കിഷ് എയര്‍ലൈന്‍സ് കംബോഡിയയുടെ തലസ്ഥാനമായ ഫ്‌നോം പെനിലേക്ക് പുതിയ വിമാന സര്‍വീസ് ആരംഭിച്ചു. ഇതോടെ തെക്കുകിഴക്കന്‍ ഏഷ്യയില്‍ ടര്‍ക്കിഷ് എയര്‍ലൈന്‍സ് സര്‍വീസ് നടത്തുന്ന ഏഴാമത്തെ രാജ്യമായി കംബോഡിയ മാറി; മേഖലയിലെ 11ാമത്തെ നഗരമായാണ് ഫ്‌നോം പെന്‍ നെറ്റ്‌വര്‍ക്കില്‍ ചേര്‍ന്നത്.

ഇസ്താംബൂളില്‍ നിന്ന് ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് ഫ്‌നോം പെനിലേക്കുള്ള സര്‍വീസ്. മടങ്ങിവരുന്ന വിമാനങ്ങള്‍ തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളിലാണ്. ഫ്‌നോം പെനിലേക്ക് സര്‍വീസ് നടത്തുന്ന ഏക യൂറോപ്യന്‍ വിമാനക്കമ്പനിയെന്ന നിലയില്‍ ടര്‍ക്കിഷ് എയര്‍ലൈന്‍സിന്റെ ആഗോള ബന്ധം ഇതിലൂടെ കൂടുതല്‍ ശക്തമാകുമെന്ന് കമ്പനി അറിയിച്ചു.
പ്രത്യേക ലോഞ്ച് ഓഫറിന്റെ ഭാഗമായി 2026 ഫെബ്രുവരി 10 വരെ ടിക്കറ്റ് ബുക്ക് ചെയ്യാം. 2026 ഒക്ടോബര്‍ 31 വരെ യാത്രയ്ക്കായി ഇസ്താംബൂളില്‍ നിന്ന് ഫ്‌നോം പെനിലേക്കുള്ള ടിക്കറ്റുകള്‍ 699 ഡോളര്‍ മുതല്‍ ലഭ്യമാകും.

Spread the News

Leave a Comment