anugrahavision.com

ചെർപ്പുളശ്ശേരി നഗരസഭ ഇടത് നിലനിർത്തി.. നെല്ലായയിൽ യുഡിഎഫ്.. വെള്ളിനേഴിയിൽ എൽഡിഎഫ്

ചെർപ്പുളശ്ശേരി നഗരസഭ ഭരണം ഇടതുപക്ഷ ജനാധിപത്യ മുന്നണി നിലനിർത്തി. എൽഡിഎഫ് 17 സീറ്റ് പിടിച്ചപ്പോൾ യുഡിഎഫ് 14 സീറ്റ് കരസ്ഥമാക്കി. എൻഡിഎ ഒന്നും വെൽഫെയർ പാർട്ടി ഒന്നും സീറ്റുകളാണ് നിലനിർത്തിയത്. എൻഡിഎയുടെ നിലവിലുള്ള ഒരു സീറ്റ് നഷ്ടമായി. കഴിഞ്ഞ കുറെ വർഷങ്ങളായി നെല്ലായ ഗ്രാമപഞ്ചായത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ് ഭരിച്ചിരുന്നത്. എന്നാൽ ഇത്തവണ ഐക്യ ജനാധിപത്യ മുന്നണിക്ക് നല്ല ഭൂരിപക്ഷത്തിൽ ജയിച്ച് ഭരണത്തിൽ എത്താനായി. വെള്ളിനേഴിയും, തൃക്കടീരിയും ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരണം നിലനിർത്തിയപ്പോൾ ചളവറ ഗ്രാമപഞ്ചായത്ത് ഇരുമുന്നണികളും ഒപ്പത്തിനൊപ്പം എത്തി. ഇടതുപക്ഷ മുന്നണിയുടെ എക്കാലത്തെയും ഉരുക്കു കോട്ടയായ ചളവറ ഗ്രാമപഞ്ചായത്തിൽ ഒരു എൻഡിഎ സ്ഥാനാർത്ഥിയും ജയിച്ചു. ഒപ്പത്തിനൊപ്പം എത്തിയ ചളവറ ഗ്രാമപഞ്ചായത്തിൽ ഇത്തവണ എൻ ഡി എ ആരെ തുണയ്ക്കുന്നുവോ അവരായിരിക്കും പഞ്ചായത്ത് ഭരണത്തിൽ വരിക എന്നതാണ് വസ്തുത.

Spread the News

Leave a Comment