anugrahavision.com

ദി ലോ ട്രസ്റ്റിന്റെ 11-ാമത് ജസ്റ്റിസ് വി.ആർ. കൃഷ്‌ണയ്യർ പുരസ്‌കാരം

കൊച്ചി.  ദി ലോ ട്രസ്റ്റിന്റെ 11-ാമത് ജസ്റ്റിസ് വി.ആർ. കൃഷ്‌ണയ്യർ പുരസ്‌കാരം*   മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസും മുൻ കേരള ഗവർണ്ണറുമായ ജസ്റ്റിസ് പി.സദാശിവത്തിന് ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സമ്മാനിക്കും.

50,000 രൂപയും ജസ്റ്റിസ് കൃഷ്ണയ്യരുടെ ചിത്രം ആലേഖനം ചെയ്‌ത ശിൽപ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.

ഡിസംബർ 14 രാവിലെ 11 മണിക്ക് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ കേരള ഹൈക്കോടതി ജഡ്‌ജിമാരായ ജസ്റ്റിസ് എൻ. നഗരേഷ്, ജസ്റ്റിസ് കെ.ബാബു, ജസ്റ്റിസ് എ.ബദറുദീൻ ഉൾപ്പടെയുള്ള പ്രമുഖർ പങ്കെടുക്കും.

ചടങ്ങിന് മുന്നോടിയായി “The Thread of Justice V R Krishna lyer’s Philosophical Legacy in the Judgements of Justice P. Sathasivam” എന്ന വിഷയത്തിൽ പ്രബന്ധാവതരണ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.

Spread the News

Leave a Comment