ചെർപ്പുളശ്ശേരി. വോട്ടെടുപ്പ് പൂർത്തിയാവാത്ത ഏഴു ജില്ലകളിൽ വോട്ടെടുപ്പ് മറ്റന്നാൾ നടക്കും. നിശബ്ദ പ്രചരണം നാളെയും തുടരും. എന്നാൽ കൂട്ടമായി വീടുകൾ തേടിയുള്ള പ്രചാരണങ്ങൾ മറ്റു പ്രചാരണ രീതികൾ എന്നിവയ്ക്ക് ഇന്നുമുതൽ വിലക്കുണ്ട്. ഇന്ന് തെരഞ്ഞെടുപ്പ് നടന്ന 7 ജില്ലകളിൽ 72% പോളിംഗ് രേഖപ്പെടുത്തിയതായി അവസാന കണക്കുകൾ സൂചിപ്പിക്കുന്നു. എന്നാൽ എല്ലാ ജില്ലകളിൽ നിന്നും കൃത്യമായി വിവരങ്ങൾ രാത്രി 9 മണിയോടെ അറിയാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. എന്തായാലും നിരവധിയാളുകൾ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നതായാണ് സൂചന.
മറ്റന്നാൾ നടക്കുന്ന തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡ് എന്നീ ജില്ലകളിൽ അവസാനഘട്ട ക്രമീകരണങ്ങൾ പൂർത്തിയായതായി ഇലക്ഷൻ കമ്മീഷൻ അറിയിച്ചു. നാളെ രാവിലെ മുതൽ പോളിംഗ് സാമഗ്രികൾ ഉദ്യോഗസ്ഥർക്ക് കൈമാറിയ ശേഷം പോളിംഗ് ബൂത്തുകളിലേക്ക് എത്തിക്കും.