പെരിന്തൽമണ്ണ *വിവരം നല്കാത്ത മൂന്ന്* *ഓഫീസർമാർക്ക്*
*25000* *രൂ.പിഴ*
*വിവരാവകാശ
അപേക്ഷകർക്ക് വ്യക്തമായ വിവരവും രേഖകളും നല്കാത്ത മൂന്ന് ഓഫീസർമാരെ* *വിവരാവകാശ കമ്മിഷൻ ശിക്ഷിച്ചു. ഇവർ 25000 രൂപ പിഴയൊടുക്കാൻ സംസ്ഥാന വിവരാവകാശ കമ്മിഷണർ എ.അബ്ദുൽ ഹക്കിം ഉത്തരവായി*.*മലപ്പുറം ആലിപ്പറമ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മുൻ ജീവനക്കാരൻ ഉമർ ഫാറൂഖിന്റെ പെൻഷൻ ആനുകൂല്യങ്ങൾ തടഞ്ഞു വച്ച ഇൻഫർമേഷൻ* *ഓഫീസർ എൻ.ശിവപ്രസാദ് (15000 രൂപ),കോട്ടയം പുഞ്ചവയൽ രാമചന്ദ്രൻ നായർക്ക് യഥാസമയം വിവരം നല്കാതിരുന്ന മീനടം കൃഷി ഓഫീസർ രശ്മി പ്രഭാകർ (5000 രൂപ), തൃശൂർ അത്താണി സിൽക്കിൽ ഖാലിദ് മുണ്ടപ്പിള്ളിക്ക്* *വിവരം നിഷേധിച്ച ഉദ്യോഗസ്ഥൻ എം.കനകരാജൻ (5000 രൂപ )എന്നിവരെയാണ് ശിക്ഷിച്ചത്. ഇവർ* *കൃത്യസമയത്ത് ഫൈൻ അടച്ചില്ലെങ്കിൽ ശമ്പളത്തിൽ നിന്ന് പിടിക്കാനും ഉത്തരവുണ്ട്.*
No Comment.