anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

നെല്ലായയിൽ സിപിഐഎം മുൻ ഏരിയ കമ്മിറ്റി അംഗം മുൻ ബ്രാഞ്ച് സെക്രട്ടറി എന്നിവർ പാർട്ടി വിട്ടു

ചെർപ്പുളശ്ശേരി. നെല്ലായയിൽ സിപിഐഎം തങ്ങളോട് തികഞ്ഞ അവഗണന കാണിക്കുകയാണെന്നും ഇതുമൂലം തങ്ങൾ പാർട്ടി വിടുകയാണെന്നും മുൻ ഏരിയ കമ്മിറ്റി അംഗം വിജയൻ ചെന്ത്രത്തൊടി, മുൻ ബ്രാഞ്ച് സെക്രട്ടറി സിപി ബഷീർ തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന വേളയിൽ തങ്ങളോട് പാർട്ടി തികഞ്ഞ അവഗണനയാണ് കാണിച്ചതെന്നും, ഇതിനി വച്ചുപൊറുപ്പിക്കാൻ ആവില്ലെന്ന് കണ്ടതോടെയാണ് പാർട്ടി വിടാൻ തീരുമാനിച്ചത് എന്ന് നേതാക്കൾ പറഞ്ഞു. ഇനിയും കുറെ പേർ ഇങ്ങനെ പാർട്ടി വിടാൻ തയ്യാറായതായും ഇവർ കുറ്റപ്പെടുത്തി. മറ്റേതെങ്കിലും രാഷ്ട്രീയ പാർട്ടിയിലേക്ക് പോകുമോ എന്ന ചോദ്യത്തിന് ഇപ്പോൾ അത് തീരുമാനിച്ചിട്ടില്ല എന്ന മറുപടിയാണ് പാർട്ടി വിട്ടവർ പറഞ്ഞത്.

Spread the News

Leave a Comment