anugrahavision.com

Onboard 1625379060760 Anu

റോ സ്‌ട്രെങ്ത് ഫിറ്റ്‌നസ് സ്റ്റുഡിയോയുടെ ആദ്യ ഔട്ട്‌ലെറ്റ് തൃക്കാക്കരയില്‍ പ്രവര്‍ത്തനമാരംഭിച്ചു

കൊച്ചി: ആരോഗ്യ പരിപാലന രംഗത്ത് സമൂലമായ മാറ്റം ഉദ്ദേശിച്ചുകൊണ്ട് റോ സ്‌ട്രെങ്ത് ഫിറ്റ്‌നസ് സ്റ്റുഡിയോ തൃക്കാക്കരയില്‍ പ്രവര്‍ത്തനമാരംഭിച്ചു. തൃക്കാക്കര മോഡല്‍ എഞ്ചിനീയറിംഗ് കോളേജിന് സമീപം ആരംഭിച്ച ഫിറ്റ്‌നസ് സ്റ്റുഡിയോ ആം റസ്ലിംഗ് താരവും ഇന്ത്യൻ നാഷണൽ ചാമ്പ്യനുമായ രാഹുല്‍ അലക്‌സ് പണിക്കര്‍, ഉദ്ഘാടനം ചെയ്തു.

റോ സ്ട്രെംഗ്ത്ത് ഫിറ്റ്നസ് സ്റ്റുഡിയോയില്‍, എല്ലാ പ്രായത്തിലും പശ്ചാത്തലത്തിലും ഉള്ള വ്യക്തികളെ അവരുടെ ശാരീരികവും മാനസികവുമായ ക്ഷേമത്തിന് മുന്‍ഗണന നല്‍കുന്നതിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ആരോഗ്യകരമായ ജീവിതശൈലി ഒരു പ്രവണത മാത്രമല്ല, സംതൃപ്തമായ ജീവിതത്തിന്റെ അടിസ്ഥാന സ്തംഭമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നുവെന്ന് റോ സ്‌ട്രെങ്ത് ഫിറ്റ്‌നസ് സ്റ്റുഡിയോ മാനേജിംഗ് ഡയറക്ടര്‍ നവീന്‍ ശങ്കര്‍ പറഞ്ഞു.

സ്‌ട്രെങ്ത് ആന്റ് കണ്ടീഷനിംഗ്, ഫങ്ഷണല്‍ ട്രെയിനിംഗ്, സ്പോര്‍ട്സ് പെര്‍ഫോമന്‍സ് എന്‍ഹാന്‍സ്മെന്റുകള്‍, തടി കുറയ്ക്കല്‍, ശരീരഭാരം നിയന്ത്രിക്കല്‍, ഫ്‌ലെക്‌സിബിലിറ്റി ഡെവലപ്മെന്റ്, ഫിസിയോതെറാപ്പി, ആയോധന കലകള്‍ എന്നിവയാണ് റോ സ്‌ട്രെങ്ത് ഫിറ്റ്‌നസ് സ്റ്റുഡിയോ നല്‍കുന്ന സേവനങ്ങള്‍.

ആറുമാസത്തിനകം കൊച്ചിയുടെ മറ്റു ഭാഗങ്ങളില്‍ ബ്രാഞ്ചുകള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് റോ സ്‌ട്രെങ്ത് ഫിറ്റ്‌നസ് സ്റ്റുഡിയോ മാനേജ്‌മെന്റ്. തൃക്കാക്കര നഗരസഭ കൗണ്‍സിലര്‍ ഇ പി ഇബ്രാഹിം കുഞ്ഞ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഉണ്ണി കാക്കനാട് എന്നിവര്‍ പങ്കെടുത്തു.

Spread the News
0 Comments

No Comment.