കോഴിക്കോട്. കൊയിലാണ്ടി നിയോജകമണ്ഡലം എംഎൽഎ കാനത്തിൽ ജമീല 59 അന്തരിച്ചു. രണ്ടുതവണ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായും ഒരുതവണ ചേളന്നൂർ ബ്ലോക്ക് പ്രസിഡണ്ടായി ജമീല പ്രവർത്തിച്ചിട്ടുണ്ട്. അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. 2021ൽ ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ കോഴിക്കോട് സിപിഐഎം ജില്ലാ കമ്മിറ്റി അംഗമാണ്.