തൃശ്ശൂർ. പരിയാരം വില്ലേജിലെ മോതിരക്കണ്ണി ദേശം ആറേപ്പറമ്പിൽ സദാശിവൻ എന്നയാളുടെ ഭാര്യയായ ചന്ദ്രിക (69 വയസ്സ്) എന്ന സ്ത്രീയെ 2023 ഒക്ടോബർ നാല് മുതൽ തൃശ്ശൂർ ജില്ലയിലെ ചാലക്കുടി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും കാണാതായിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് ചാലക്കുടി പോലീസ് സ്റ്റേഷൻ Cr.1227 of 2023 U/s. 57 of KP Act. പ്രകാരം കേസ് രെജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയാണ്. അടയാളവിവരം: 150 സെ.മീ ഉയരം, ഇരുനിറം, നരച്ചതും കറുപ്പും കലർന്ന തലമുടി, മുകൾ നിരയിലെ പല്ല് വച്ചതാണ്, കേൾവിക്കുറവുണ്ട്, മലയാളം ഭാഷ മാത്രം സംസാരിക്കാനറിയാം.
ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ പോലീസ് കൺട്രോൾ റൂമിലോ അറിയിക്കുക. ഫോൺ : ചാലക്കുടി പോലീസ് സ്റ്റേഷൻ – 0480 2708331
പോലീസ് സബ്ബ് ഇൻസ്പെക്ടർ, ചാലക്കുടി – 9497980525
ഇൻസ്പെക്ടർ ഓഫ് പോലീസ്, ചാലക്കുടി – 9497987141
ഡിവൈഎസ്പി ചാലക്കുടി – 9797962589