ചെർപ്പുളശ്ശേരി. അഴകിലും തലപ്പൊക്കത്തിലും മുമ്പനായിരുന്ന മംഗലാംകുന്ന് അയ്യപ്പൻ ചെരിഞ്ഞു. തൃശ്ശൂർ പൂരത്തിന് അടക്കം നിരവധി പൂരങ്ങളിൽ തലപ്പൊക്കത്തിൽ മുമ്പനായി ആനകളുടെ ഇടയിൽ ഒന്നാമനായി ഉണ്ടായിരുന്ന ആനയാണ് ഇന്ന് ചെരിഞ്ഞ മംഗലാംകുന്ന് അയ്യപ്പൻ. മംഗലാംകുന്ന് പരമേശ്വരന്റെ ഉടമസ്ഥതയിലാണ് ഈ ആന. നാട്ടാനകൾ കൂട്ടത്തോടെ ചെരിയുന്നത് ഇപ്പോൾ നിത്യസംഭവമാണ്. ധാരാളം ആനപ്രേമികൾ മംഗലാംകുന്ന് അയ്യപ്പന് ഒരു നോക്ക് കാണാനായി മംഗലാംകുന്ന് എത്തിക്കൊണ്ടിരിക്കുകയാണ്
No Comment.