ചെർപ്പുളശ്ശേരി. നഗരസഭയുടെ ഡിവിഷൻ 14 ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് തിരിച്ചുപിടിക്കാൻ ഇത്തവണ നിയോഗം സി ഷീജയ്ക്കാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ട് വോട്ടിനായിരുന്നു ഇടതുപക്ഷ ജനാധിപത്യമുന്നണി പരാജയപ്പെട്ടത്. അതിനുമുമ്പ് നടന്ന തെരഞ്ഞെടുപ്പിൽ 260 വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടായിരുന്ന ഇല്ലിക്കോട്ടുകുറിശ്ശി വാർഡ് സ്ഥാനാർത്ഥി നിർണയത്തിലെ അപാകത കൊണ്ട് യുഡിഎഫ് പിടിച്ചെടുത്തു. എന്നാൽ 300 ലധികം വോട്ടിന്റെ ഭൂരിപക്ഷമുള്ള ഇടതുപക്ഷത്തിന് ഈ സിറ്റിംഗ് സീറ്റ് ഇത്തവണ സി ഷീജ തിരിച്ചുപിടിക്കും എന്ന് ഉറപ്പാക്കിയതായി സ്ഥാനാർത്ഥി പറഞ്ഞു.
നഗര ഹൃദയത്തിലുള്ള ഡിവിഷൻ 14 എന്തുകൊണ്ടും ശ്രദ്ധയാകർഷിക്കുന്ന ഒരു ഡിവിഷനാണ്. ഇല്ലിക്കോട്ടു കുർശ്ശി ശിവക്ഷേത്രം, സർക്കാർ ആയുർവേദ ആശുപത്രി, എകെജി മന്ദിരം, ഇ എം എസ് സ്മാരക വായനശാല, അംഗനവാടി, കോൺഗ്രസിന്റെ ആസ്ഥാനമന്ദിരമായ ഇന്ദിരാ ഭവൻ തുടങ്ങി രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക കേന്ദ്രങ്ങൾ ഡിവിഷൻ 14 ൽ ആണ് പ്രവർത്തിക്കുന്നത്
സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ സ്മരണകൾ ഉറങ്ങുന്ന മോഴിക്കുന്നത്ത് മനയും ഈ ഡിവിഷന്റെ ചരിത്ര പ്രാധാന്യമുള്ള ഒരു നേർക്കാഴ്ചയാണ്. ഇത്തവണ വനിതാ സംവരണ ഡിവിഷൻ ആയ ഇവിടെ ഷീജ വീടുകൾ കയറി വോട്ട് തേടുമ്പോൾ വലിയ പരാതികൾ ഒന്നും ആർക്കും പറയാനില്ല എന്നതാണ് സത്യം.
എങ്കിലും നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന തന്റെ വാർഡിൽ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ നടത്താൻ ഉണ്ടെന്നും അതെല്ലാം തന്റെ വിജയത്തോടെ സാധ്യമാകും എന്നും സി ഷീജ പറഞ്ഞു 
ഇടതുപക്ഷ മുന്നണിയുടെ പ്രവർത്തകർ എല്ലാം തന്നെ ഷീജ യോടൊപ്പം വോട്ട് അഭ്യർത്ഥിച്ച് ഡിവിഷനിൽ മുഴുവൻ സഞ്ചരിക്കുന്നുണ്ട്. ആലിയക്കുളം മുതൽ ചെർപ്പുളശ്ശേരി ബസ്റ്റാൻഡ് വരെ നീണ്ടുകിടക്കുന്ന ഈ ഡിവിഷൻ വരുംകാലഘട്ടത്തിൽ ചെർപ്പുളശ്ശേരി നഗരത്തിന്റെ ശ്രദ്ധാകേന്ദ്രം ആകുമെന്നും അതിനായി താൻ പ്രവർത്തിക്കും എന്നും ഷീജ പറയുന്നു.
അരിവാൾ ചുറ്റിക നക്ഷത്രം ആണ് ഷീജയുടെ അടയാളം. ജനങ്ങൾ തന്നെ വളരെ ആവേശത്തോടെയാണ് ഏറ്റെടുത്തിട്ടുള്ളത് എന്നും ആ ഒരു ഊർജ്ജം തനിക്കുണ്ടെന്നും അതുകൊണ്ടുതന്നെ നഷ്ടപ്പെട്ട ഈ ഡിവിഷൻ തന്റെ കൈപ്പിടിയിൽ ഒതുക്കുമെന്നും ഷീജ ഉറപ്പിക്കുന്നു.

അതെ ചില ചിരികൾ ഹൃദയം കീഴടക്കും….