*കൊറ്റൻ കുളങ്ങര ക്ഷേത്രത്തിലെ ചമയവിളക്ക് ഉത്സവകെട്ടുകാഴ്ചയ്ക്കിടെ കയർ കുരുങ്ങി വണ്ടിക്കുതിരയുടെ അടിയിൽപെട്ട് 5 വയസുകാരി മരിച്ചു. ചവറ സൗത്ത് പാറശേരി തെക്കേതിൽ രമേശിൻ്റെയും ജിജിയുടെയും മകൾ ക്ഷേത്രയാണ് മരിച്ചത്. ഇന്നലെ രാത്രി 12 ന് കടത്താറ്റു വയലിലായിരുന്നു സംഭവം. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ചവറ സൗത്ത് ഗവ.എൽവി എൽപിഎസ് യുകെജി വിദ്യാർഥിയാണ്. സഹോദരി: സാന്ദ്ര*
No Comment.