ചെർപ്പുളശ്ശേരി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളന പ്രചരണത്തിന്റെയും സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ സുവർണ്ണ ജൂബിലിയുടെയും ഭാഗമായി ജില്ലാ മുഅല്ലിം റാലിയും പൊതുസമ്മേളനവും നവംബർ 23ന് ഞായറാഴ്ച വൈകുന്നേരം 4 .30ന് ചെർപ്പുളശ്ശേരിയിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിൻ്റെ അംഗീകാരത്തോടെ പ്രവർത്തിച്ചു വരുന്ന 11080മദ്റസകളിൽ സേവനം ചെയ്യുന്ന അധ്യാപകരുടെ കൂട്ടായ്മയാണ് സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ.
അതിൻ്റെ ജില്ലാ ഘടകമായ സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ പാലക്കാട് ജില്ലാ കമ്മിറ്റി 4/1/76 ലാണ് നിലവിൽ വന്നത്. 56 റെയ്ഞ്ചുകളിലായി 921മദ് റസകളിൽ 109223വിദ്യാർഥികൾക്ക് മത വിദ്യാഭ്യാസം നൽകി വരുന്ന അധ്യാപകരായ3348അംഗങ്ങൾ ജില്ലാ കമ്മിറ്റിക്ക് കീഴിലുണ്ട്.
പ്രവർത്തന രംഗത്ത് 50 വർഷം പിന്നിടുന്ന ജില്ലാ ജംഇയ്യത്തുൽ മുഅല്ലിമീൻ കഴിഞ്ഞ മെയ് മാസം മുതൽ 2026 ഏപ്രിൽ മാസം വരെ നീണ്ടു നിൽക്കുന്ന 50 ഇന പരിപാടികളോടെ സുവർണ്ണ ജൂബിലി ആഘോഷിക്കുകയാണ്.
ജില്ലാ ജംഇയ്യത്തുൽ മുഅല്ലിമീന്റെ സുവർണ്ണ ജൂബിലി ആഘോഷ പരിപാടികളുടെയും മാതൃ സംഘടനയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികത്തിൻ്റെയും ഭാഗമായി 2026 ഫെബ്രുവരി 4 മുതൽ 8 കൂടിയ ദിവസങ്ങളിൽ കാസർകോട് കുണിയയിൽ നടക്കുന്ന അന്താരാഷ്ട്ര മഹാ സമ്മേളന പ്രചരണത്തിന്റെയും ഭാഗമായിട്ടാണ് നവംബർ 23ന് ഞായറാഴ്ച ചെർപ്പുളശ്ശേരിയിൽ ജില്ലാ മുഅല്ലിം റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചിട്ടുള്ളത്.
കാര്യപരിപാടി
രാവിലെ 10 മണിക്ക് ചെർപ്പുളശ്ശേരിയിൽ പ്രത്യേകം സജ്ജമാക്കിയ പൊതു സമ്മേളനം നടക്കുന്ന സി കെ എം സാദിഖു മുസ്ലിയാർ നഗറിൽ സ്വാഗതസംഘം ജില്ലാ ട്രഷർ എം വീരാൻ ഹാജി പൊട്ടച്ചിറ പതാക ഉയർത്തും.ഉച്ചക്ക് 2.30 ന് കച്ചേരിക്കുന്ന് അറബി തങ്ങൾ മഖാമിൽ സിയാറത്ത് നടത്തും. വൈകുന്നേരം 4.30 ന് ഒറ്റപ്പാലം റോഡിൽ മയ്യത്തുംകര സിഎം ഓഡിറ്റോറിയം പരിസരത്തു നിന്നും റാലി ആരംഭിക്കും. ഒറ്റപ്പാലം, വല്ലപ്പുഴ, കൊപ്പം,പട്ടാമ്പി, കൂറ്റനാട് , മണ്ണാർക്കാട് , കരിമ്പ , പാലക്കാട് എന്നീ 8 മേഖലകളിലായി 56റെയ്ഞ്ചുകളിലെ ബാനറുകൾക്ക് പിന്നിൽ മുഅല്ലിംകൾ റാലിയിൽ അണിനിരക്കും.സമസ്ത കേന്ദ്ര മുശാവറ അംഗം എം വി ഇസ്മായിൽ മുസ്ലിയാർ കുമരനെല്ലൂർ റാലിയുടെ ഫ്ലാഗ് ഓഫ് നിർവഹിക്കും.
റാലിക്ക് ശേഷം 5 .30ന് സമ്മേളന ഗ്രൗണ്ടിൽ ആത്മീയ മജ്‌ലിസ് നടക്കും.സയ്യിദ് പി കെ ഇമ്പിച്ചികോയ തങ്ങൾ കൊടക്കാട്,സയ്യിദ് അബ്ദുറഹ്മാൻ മുത്തുക്കോയ തങ്ങൾ വല്ലപ്പുഴ,സയ്യിദ് ഹുസൈൻ തങ്ങൾ കൊടക്കാട് ,സയ്യിദ് ശിഹാബുദ്ദീൻ തങ്ങൾ വല്ലപ്പുഴ,കെ സി അബൂബക്കർ ദാരിമി കച്ചേരിപ്പറമ്പ്,മുഹമ്മദ് കുട്ടി ഫൈസി കുമരംപുത്തൂർ – പള്ളിക്കുന്ന്,സി മുഹമ്മദ് ഫൈസി പൊട്ടച്ചിറ,കെ.ടി സൈതലവി ദാരിമി വാണിയംകുളം,എം പി അബ്ദുൽ ഖാദർ ദാരിമി വീരമംഗലം,മുഫത്തിശുമാരായ ടി പി അബൂബക്കർ മുസ്ലിയാർ പാലക്കോട് , ഇവി ഖാജാ ദാരിമി തൂത ആത്മീയ മജിലിസിന് നേതൃത്വം നൽകും.
വൈകുന്നേരം 6 .30 ന് നടക്കുന്ന സമാപന പൊതുസമ്മേളനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും.എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷനാകും.സമസ്ത വൈസ് പ്രസിഡണ്ട്എംപി കുഞ്ഞുമുഹമ്മദ് മുസ്ലിയാർ നെല്ലായ പ്രാരംഭ പ്രാർത്ഥനക്ക് നേതൃത്വം നൽകും.സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കേന്ദ്ര മുശാവറയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സമസ്ത ജില്ലാ ജനറൽ സെക്രട്ടറി കുളപ്പറമ്പ് ഇ അലവി ഫൈസിയെ വേദിയിൽ ആദരിക്കും.എസ് കെ ജെ എം ജില്ലാ പ്രസിഡണ്ട് സി മുഹമ്മദലി ഫൈസി കോട്ടോപ്പാടംഅനുമോദന പ്രഭാഷണം നടത്തും.സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ പ്രസിഡണ്ട് വാക്കോട് മൊയ്തീൻകുട്ടി ഫൈസി മുഖ്യപ്രഭാഷണവും, ജനറൽ സെക്രട്ടറി കൊടക് എം അബ്ദുറഹ്മാൻ മുസ്ലിയാർ അനുഗ്രഹ പ്രഭാഷണവും നിർവഹിക്കും. ഇ അലവി ഫൈസി കുളപ്പറമ്പ് കൃതജ്ഞതാ പ്രഭാഷണം നടത്തും.സമസ്തയും നവോത്ഥാന പ്രവർത്തനങ്ങളും,ആദർശ വിശുദ്ധി നൂറ്റാണ്ടുകളിലൂടെ എന്നീ വിഷയങ്ങൾ ജി എം സ്വലാഹുദ്ധീൻ ഫൈസി വല്ലപ്പുഴ,എം ടി മുസ്തഫ അഷ്റഫ് കക്കുപ്പടി അവതരിപ്പിക്കും.സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് മാനേജർ കെ മോയിൻകുട്ടി മാസ്റ്റർ,എസ് കെ ജെ എം സി സി ട്രഷറർ അബ്ദുൽ ഖാദർ അൽ ഖാസിമി വെന്നിയൂർ,സെക്രട്ടറി കെ ടി ഹുസൈൻ കുട്ടി മുസ്ലിയാർ പുളിയാട്ടുകുളം,എസ് കെ എം എം എ സംസ്ഥാന സെക്രട്ടറി അഡ്വ പി കെ നാസർ കാളമ്പാറ പ്രസംഗിക്കും. എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് സയ്യിദ് പി കെ ഇമ്പിച്ചി കോയ തങ്ങൾ പഴയലക്കിടി സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകും . സമസ്തയുടെയും പോഷക ഘടകങ്ങളുടെയും ജില്ലാ ഭാരവാഹികൾ,എസ് കെ ജെ എം ജില്ലാ ഭാരവാഹികൾ സംബന്ധിക്കും.ജില്ലാ ജനറൽ സെക്രട്ടറി ടി കെ മുഹമ്മദ് കുട്ടി ഫൈസി കരുവാൻപടി സ്വാഗതവും സ്വാഗതസംഘം വർക്കിംഗ് കൺവീനർ പി കുഞ്ഞുമുഹമ്മദ് ഫൈസി മോളൂർ നന്ദിയും പറയും.
വാർത്താ സമ്മേളനത്തിൽ ജില്ലാ ജനറൽ സെക്രട്ടറി ടി കെ മുഹമ്മദ് കുട്ടി ഫൈസി കരുവാൻപടി,സ്വാഗതസംഘംട്രഷറർ എം വീരാൻ ഹാജി പൊട്ടച്ചിറ,വർക്കിംഗ് കൺവീനർ പി കുഞ്ഞുമുഹമ്മദ് ഫൈസി മോളൂർ,കെ ടി അബ്ദുസലാം ഫൈസി ചളവറ സംബന്ധിച്ചു.