anugrahavision.com

വെള്ളിനേഴി കാന്തളൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവം നവംബർ 26 മുതൽ ഡിസംബർ ഒന്നു വരെ

ചെർപ്പുളശ്ശേരി. വെള്ളിനേഴി കാന്തള്ളൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങൾക്ക് നവംബർ 26  ന് കൊടി കയറും. ഡിസംബർ ഒന്നിന് ആറാട്ടോടെ ഉത്സവ ആഘോഷങ്ങൾ. സമാപിക്കുമെന്ന് ആഘോഷ കമ്മിറ്റി ചെർപ്പുളശ്ശേരിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ക്ഷേത്രം തന്ത്രി അണ്ടലാടി ഉണ്ണി നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിലാണ് ക്ഷേത്രോത്സവങ്ങൾ നടക്കുക.

നവംബർ 29ന് വലിയ വിളക്കു ഉത്സവ ദിവസം നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിക്കുന്ന ഭജനാമൃതം ഈ വർഷത്തെ ഉത്സവത്തിന്റെ മുഖ്യ ആകർഷണമാണെന്ന് ആഘോഷ കമ്മിറ്റി അറിയിച്ചു.വാർത്താസമ്മേളനത്തിൽ എ. എം. ഗോപാലകൃഷ്ണൻ ( പ്രസിഡന്റ് ),  ആനന്ദ് ( സെക്രട്ടറി ), പി. പി. രഘുരാമൻ ( ട്രഷറർ ), പി. ഗോപിനാഥൻ ( ജോയിന്റ് സെക്രട്ടറി), പി. രാമകൃഷ്ണൻ ( വൈസ് പ്രസിഡന്റ് ) എന്നിവർ പങ്കെടുത്തു

Spread the News

Leave a Comment