anugrahavision.com

ബാലശാസ്ത്ര പ്രതിഭാസംഗമവും പി.ടി.ബി അനുസ്മരണവും 23 ന് ഞായറാഴ്ച്ച.

ചെർപ്പുളശ്ശേരി.  പി.ടി.ബി അനുസ്‌മരണവും ബാലശാസ്ത്ര പ്രതിഭാ സംഗമവും 23-11-25 രാവിലെ 9 മണിമുതൽ 4 മണിവരെ അടയ്ക്കാപുത്തൂർ ശബരി പി.ടി.ബി.എസ് .എച്ച് .എസ് .എസിനു സമീപമുള്ള ഇന്ത്യനൂർ ഗോപി  സ്മാരക സഭാമന്ദിരത്തിൽവെച്ചു നടത്തുന്നതാണ്.

രാവിലെ 9 മണിക്ക് പി.ടി.ബി യിലെ ശാസ്ത്രകാരൻ എന്ന വിഷയത്തിൽ
ബാലശാസ്ത്ര പ്രതിഭകൾ പങ്കെടുക്കുന്ന ഗ്രൂപ്പ് ചർച്ച ഉണ്ടായിരിക്കും .  വാണിയംകുളം ടി.ആർ.കെ.എച്ച്.എസ്.എസ് റിട്ട. പ്രിൻസിപ്പാൾ രാജിവ് കാറൽമണ്ണ “കവിത ചൊല്ലലും പറച്ചിലും” എന്ന രീതിയിൽ ബാല പ്രതിഭകൾക്കായി കവിതാശിൽപശാല അവതരിപ്പിക്കും.
അതിന് ശേഷം ബാലശാസ്ത്ര പരീക്ഷ പാലക്കാട് ജില്ല അക്കാദമിക് കൺവീനർ വി. ഗോപീകൃഷ്ണൻ ഉത്തരപുസ്‌തക വിശകലനം നടത്തും ഉച്ചക്ക് ശേഷം 2.30 എം ദാമോദരൻ നമ്പൂതിരി യുടെ അധ്യക്ഷതയിൽ ചേരുന്ന പി.ടി.ഭാസക്കരപ്പണിക്കർ അനുസ്മരണം
കാൻഫെഡ് സംസ്ഥാന വൈസ് ചെർമാൻ
ഡോ. കിണാവല്ലൂർ ശശീധരൻ ഉദ്ഘാടനം ചെയ്യും.
പാലക്കാട് ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പ്രൊഫ. സി.പി. ചിത്രഭാനു
അനുസ്‌മരണ പ്രഭാഷണം നടത്തും.
ശബരി പി.ടി. ബി എസ് എച്ച് എസ് എസ് പ്രിൻസിപ്പാൾ ടി.ഹരിദാസൻ, പ്രധാനാധ്യാപിക എം ആർ മൃദുല, ഒറ്റപ്പാലം താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എം പ്രശാന്ത് ,
മേജർ എൻ വാസുദേവൻ, അച്ചുതൻ കുട്ടി,എ എസ് കൃഷ്‌ണൻ, രാജേഷ് അടക്കാപുത്തൂർ, പി. കാർത്യായനിക്കുട്ടി  എന്നിവർ ആശംസകളർപ്പിച്ച് സംസാരിക്കും.
പങ്കെടുക്കുന്ന ബാല ശാസ്ത്ര പ്രതിഭകൾക്ക് ഇന്ത്യനൂർ ഗോപി  സ്മാരക ശാസ്ത്ര -സാഹിത്യ-പരിസ്ഥിതി പുസ്തകങ്ങളും പുരസ്ക്കാരങ്ങളും
ജില്ലാ ജേതാക്കൾക്ക്
പി.വി. മാധവൻ  സ്മാരക ബാല ശാസ്ത്ര ട്രോഫികളും സമ്മാനിക്കുമെന്ന്
പാലക്കാട് ജില്ലാ ബാലശാസ്ത്ര പരീക്ഷാ കൺവീനറും പി.ടി.ബി സ്മാരക ട്രസ്റ്റ് സെക്രട്ടറിയുമായ ഡോ. കെ അജിത് അറിയിച്ചു.

Spread the News

Leave a Comment