ചെർപ്പുളശ്ശേരി. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ 33 വാർഡുകളിലും മത്സരിക്കുന്ന സ്ഥാനാർത്ഥികളും അവരുടെ ഡമ്മികളും ഇന്ന് പത്രിക സമർപ്പിച്ചു. രാവിലെ എകെജി മന്ദിരത്തിൽ നിന്നും ജാഥയായാണ് 100 കണക്കിന് പ്രവർത്തകരോടൊപ്പം സ്ഥാനാർത്ഥികൾ പത്രിക നൽകാനായി പുറപ്പെട്ടത്. ഇത്തവണ തുടർഭരണം സാധ്യമാകുമെന്നും അത്രയധികം വികസന പ്രവർത്തനങ്ങൾ കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് ചെർപ്പുളശ്ശേരി നഗരസഭയിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി നടത്തിയിട്ടുള്ളതായും സിപിഐഎം ഏരിയ സെക്രട്ടറി നന്ദകുമാർ പറഞ്ഞു. കെ ബാലകൃഷ്ണൻ, കെ കെ സൈതലവി തുടങ്ങി വിവിധ ഘടകകക്ഷി നേതാക്കളും പത്രിക സമർപ്പണത്തിൽ പങ്കെടുത്തു 